കു​ട്ടി​ച്ചോദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​മേ​കി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍
Tuesday, October 22, 2019 12:02 AM IST
തി​രു​വ​ന​ന്ത​പു​രം : ഒ​രു ബ്യൂ​റോ​ക്രാ​റ്റി​ൽ നി​ന്ന് താ​ങ്ക​ള്‍ എ​ങ്ങ​നെ​യാ​ണ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ആ​യ​ത്...? നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശ​രി​യാ​ണോ... ? 370 ാം വ​കു​പ്പ് റ​ദ്ദു ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്താ​ണ് അ​ഭി​പ്രാ​യം...? ചോ​ദ്യ​ങ്ങ​ള്‍ ഒ​ന്നി​നു പി​റ​കെ മ​റ്റൊ​ന്നാ​യി വ​ന്നു കൊ​ണ്ടേ​യി​രു​ന്നു.

എ​ല്ലാ​റ്റി​നും ല​ളി​ത​വും വ്യ​ക്ത​വു​മാ​യ ഉ​ത്ത​ര​ങ്ങ​ളും. പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ സ​ക്സ ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ടി​പ്പി​ച്ച സം​വാ​ദ പ​രി​പാ​ടി​യി​ല്‍ നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി. ​ശ​ശി​യാ​യി​രു​ന്നു അ​തി​ഥി. എ​ഴു​തി ത​യാ​റാ​ക്കാ​ത്ത ചോ​ദ്യ​ങ്ങ​ളു​മാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച കൂ​ട്ടു​കാ​രെ അ​നു​മോ​ദി​ച്ച അ​ദ്ദേ​ഹം നി​യ​മ​സ​ഭാ സ​മ്മേ​ള​ന ദി​വ​സം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ കാ​ണാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. തെ​ര​ഞ്ഞെ​ടു​ത്ത എ​ഴു​പ​ത് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യു​ള്ള സം​വാ​ദ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. നീ​ണ്ട 25 വ​ര്‍​ഷ​ത്തോ​ളം വ്യ​വ​സാ​യ വ​കു​പ്പി​ൽ ജോ​ലി ചെ​യ്ത താ​ൻ യാ​ദൃ​ശ്ചി​ക​മാ​യാ​ണ് നി​യ​മ​സ​ഭാം​ഗ​മാ​യ​തെ​ന്ന് അ​ലോ​ക്കി​ന്‍റെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി വി. ​ശ​ശി പ​റ​ഞ്ഞു.

ആ​ർ​ട്ടി​ക്കി​ൾ 370 ന്‍റെ റ​ദ്ദാ​ക്ക​ലി​നെ​പ്പ​റ്റി​യു​ള്ള ചോ​ദ്യ​ത്തി​നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. കാ​ശ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി കൈ​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം ഉ​ൾ​ക്കൊ​ള്ള​ണം. അ​തി​നെ​യി​ല്ലാ​താ​ക്കാ​ന്‍ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി തെ​ളി​ച്ചു​വെ​ന്നും വി. ​ശ​ശി ചൂ​ണ്ടി​ക്കാ​ട്ടി.

സം​വാ​ദ പ​രി​പാ​ടി​യി​ല്‍ ഹെ​ഡ് മാ​സ്റ്റ​ർ എ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​നാ​യി. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, വി​ൽ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി ച്ചു. ​സ​ക്സ ഡ​യ​റ​ക്ട​ർ ബി​ന്നി സാ​ഹി​തി​യും കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ദീ​പ ജോ​സ​ഫും അ​വ​താ​ര​ക​രാ​യി. ജോ​സ് എ​ൽ​വി​സ് റോ​യ്, എ​ൻ.​ജി. റോ​യ്, സൂ​സ​ൻ വ​ർ​ഗീ​സ്, ഷീ​ജ, സി​സ്റ്റ​ർ ബീ​ന എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.