ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് മാ​റ്റി
Monday, October 21, 2019 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്ട്രോ​ംഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റി.
24നാ​ണ് വോ​ട്ടെ​ണ്ണ​ൽ.​വ​ര​ണാ​ധി​കാ​രി​യു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യോ​ഗി​ച്ചി​ട്ടു​ള്ള ഒ​ബ്സ​ർ​വ​ർ​മാ​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ സ്ട്രോം​ഗ് റൂ​മു​ക​ൾ സീ​ൽ ചെ​യ്തു.

ഇ​ത് ഇ​നി വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ 24ന് ​രാ​വി​ലെ എ​ട്ടി​നേ തു​റ​ക്കൂ. അ​തു​വ​രെ കേ​ന്ദ്ര സേ​ന​യു​ടേ​യും സം​സ്ഥാ​ന പൊ​ലീ​സി​ന്‍റെ​യും ശ​ക്ത​മാ​യ സു​ര​ക്ഷാ നി​രീ​ക്ഷ​ണ​ത്തി​ലാ​കും റൂ​മു​ക​ൾ.