നെ​യ്യാ​ർ ക​ര​ക​വി​ഞ്ഞു; താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി
Monday, October 21, 2019 11:59 PM IST
അ​മ​ര​വി​ള: നെ​യ്യാ​ർ​ഡാം ഷ​ട്ട​റു​ക​ൾ ഒ​ന്ന​ര അ​ടി ഉ​യ​ർ​ത്തി​യ​തോ​ടെ നെ​യ്യാ​ർ തീ​രം വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​യി. അ​രു​വി​പ്പു​റം മു​ത​ൽ തി​രു​പു​റം വ​രെ​യു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ലാ​യി. ഇ​രു​ന്പി​ൽ ഭാ​ഗ​ത്തു​നി​ന്ന് ഇ​ന്ന​ലെ രാ​ത്രി ത​ന്നെ നി​ര​വ​ധി​പ്പേ​ർ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്.​അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന മ​ഴ​യി​ൽ നാ​ൽ​ക്കാ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷി​ത​മാ​യി മാ​റ്റു​ക​യാ​ണ് നാ​ട്ടു​കാ​ർ. രാ​ത്രി​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ എ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ച് എം​എ​ൽ​എ ആ​ൻ​സ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല​കു​ന്നു​ണ്ട്.