പോ​ളിം​ഗി​നെ തോ​ൽ​പ്പിച്ച് വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ക​ന​ത്ത മ​ഴ; വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ ഇ​ടി​വ്
Monday, October 21, 2019 11:59 PM IST
റി​ച്ചാ​ർ​ഡ് ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ൽ വ​ട്ടി​യൂ​ർ​ക്കാ​വി​ലെ പോ​ളിം​ഗി​ൽ ക​ന​ത്ത ഇ​ടി​വ്. ക​ന​ത്ത മ​ഴ​യു​ടെ അ​ക​ന്പ​ടി​യി​ലാ​യി​രു​ന്നു ഇ​ന്ന​ലെ വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ക​ന​ത്ത മ​ഴ ചാ​റ്റ​ൽ മ​ഴ​യ്ക്കു വ​ഴി​മാ​റി. പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ​യ്ക്ക് രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ ശ​മ​നം വ​ന്നെ​ങ്കി​ലും ആ​കെ പോ​ളിം​ഗ് ശ​ത​മാ​നം 62.66 ഒ​തു​ങ്ങി.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 69.34 ശ​ത​മാ​ന​മാ​യി​രു​ന്നു വ​ട്ടി​യൂ​ർ​ക്കാ​വ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. ആ​കെ​യു​ണ്ടാ​യി​രു​ന്ന 1,95,601 വോ​ട്ട​ർ​മാ​രി​ൽ 1,35,623 പേ​ർ അ​ന്ന് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. 2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന 1,94,344 സ​മ്മ​തി​ദാ​യ​ക​രി​ൽ 1,35,720 പേ​രും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 69.83 ആ​യി​രു​ന്നു അ​ന്ന് പോ​ളിം​ഗ് ശ​ത​മാ​നം.

രാ​വി​ലെ ഏ​ഴി​ന് പോ​ളിം​ഗ് ആ​രം​ഭി​ച്ച​പ്പോ​ൾ മ​ണ്ഡ​ല​ത്തി​ലാ​കെ ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു. എ​ങ്കി​ലും ആ​ദ്യ മ​ണി​ക്കൂ​റി​ൽ 3.96 ശ​ത​മാ​നം പോ​ളിം​ഗ് ന​ടു​ന്നു. മ​ഴ​യി​ലും മി​ക്ക ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര കാ​ണാ​മാ​യി​രു​ന്നു.

എ​ട്ട​ര​വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം 3867 സ്ത്രീ​ക​ളും 6001 പു​രു​ഷ·ാ​രും അ​ട​ക്കം 9868 പേ​രാ​ണ് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ഴ മാ​റി​നി​ന്ന​തോ​ടെ രാ​വി​ലെ 10 മു​ത​ൽ എ​ല്ലാ ബൂ​ത്തു​ക​ളി​ലും സു​ഗ​മ​മ​മാ​യി വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ച്ചു. മ​ണ്ഡ​ല​ത്തി​ൽ 48 സെ​ൻ​സി​റ്റീ​വ് പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 37 ഇ​ട​ങ്ങ​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി.

11 ഇ​ട​ങ്ങ​ളി​ൽ മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ​യും നി​യോ​ഗി​ച്ചു. മ​ഴ ക​ന​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു മി​ക്ക രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും. അ​തു​കൊ​ണ്ടു​ത​ന്നെ മ​ഴ​യു​ടെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ പ​തി​നൊ​ന്ന​ര​യോ​ടെ പോ​ളിം​ഗ് ശ​ത​മാ​നം 24.69ൽ ​എ​ത്തി.

ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ 39.74 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഉ​ച്ച​യ്ക്കു​ശേ​ഷം ക​ന​ത്ത ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ പെ​യ്യു​മെ​ന്ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്നി​റി​യി​പ്പു വ​ന്ന​തോ​ടെ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​രു​ന്നു. ഉ​ച്ച​യ്ക്കു ര​ണ്ടു​മ​ണി​യോ​ടെ പോ​ളിം​ഗ് ശ​ത​മാ​നം 41.12 ആ​യും മൂ​ന്ന​ര​യോ​ടെ 51.06 ശ​ത​മാ​ന​മാ​യും ഉ​യ​ർ​ന്നു. നാ​ലി​നും അ​ഞ്ചി​നും ഇ​ടെ​യാ​ണ് ഏ​റ്റ​വും അ​ധി​കം വോ​ട്ട​ർ​മാ​ർ വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​നാ​യി ബൂ​ത്തു​ക​ളി​ലെ​ത്തി​യ​ത്.

അ​ഞ്ചിന് പോ​ളിം​ഗ് 62.13 ശ​ത​മാ​ന​മാ​യി. വൈ​കു​ന്നേ​രം ആ​റോ​ടെ ചി​ല ബൂ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നി​ര കാ​ണാ​മാ​യി​രു​ന്നു. ക്യൂ​വി​ൽ നി​ന്ന​വ​ർ​ക്കു പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ ടോ​ക്ക​ണ്‍ ന​ൽ​കി​യാ​ണ് വോ​ട്ടിം​ഗ് അ​വ​സാ​നി​പ്പി​ച്ച​ത്.

വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ച​പ്പോ​ൾ 62.66 ശ​ത​മാ​നം വോ​ട്ട​ർ​മാ​രാ​ണ് ആ​കെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​കെ 1,97,570 വോ​ട്ട​ർ​മാ​രാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 1,23,804 പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച​വ​രി​ൽ 61,209 പേ​ർ പു​രു​ഷന്മാ​രും 62,594 പേ​ർ സ്ത്രീ​ക​ളും ഒ​രാ​ൾ ട്രാ​ൻ​സ്ജെ​ൻ​ഡ​റു​മാ​ണ്. 168 ബൂ​ത്തു​ക​ളാ​ണു മ​ണ്ഡ​ല​ത്ത​ൽ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

രാ​ത്രി ഏ​ഴോ​ടെ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​തി​സു​ര​ക്ഷാ സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്കു മാ​റ്റി സീ​ൽ ചെ​യ്തു.

വ​ര​ണാ​ധി​കാ​രി​യു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പു നി​രീ​ക്ഷ​ക​രാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യോ​ഗി​ച്ച ഒ​ബ്സ​ർ​വ​ർ​മാ​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്ട്രോം​ഗ് റൂ​മു​ക​ൾ സീ​ൽ ചെ​യ്ത​ത്. ഇ​നി വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ 24ന് ​രാ​വി​ലെ എ​ട്ടി​ന് തു​റ​ക്കും. അ​തു​വ​രെ കേ​ന്ദ്ര സേ​ന​യു​ടേ​യും സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ​യും ശ​ക്ത​മാ​യ സു​ര​ക്ഷാ നി​രീ​ക്ഷ​ണ​ത്തി​ലാ​കും സ്ട്രോം​ഗ് റൂ​മു​ക​ൾ.

പ്ര​മു​ഖ​രു​ടെ നീ​ണ്ട നി​ര

വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വേ​ട്ടു ചെ​യ്യാ​ൻ പ്ര​മു​ഖ​രു​ടെ നീ​ണ്ട നി​ര​യാ​ണ് കാ​ണാ​നാ​യ​ത്. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ പ​ട്ടം ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് സ്കൂ​ളി​ലെ 132-ാം ബൂ​ത്തി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി.

ല​ത്തീ​ൻ അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ ഡോ.​ആ​ർ.​ക്രി​സ്തു​ദാ​സ് ജ​വ​ഹ​ർ ന​ഗ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​എ​സി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. സി​നി​മാ താ​ര​ങ്ങ​ളാ​യ മ​ധു ക​ണ്ണ​മ്മൂ​ല എ​ൽ​പി​എ​സി​ലെ ബൂ​ത്തി​ലും ഇ​ന്ദ്ര​ൻ​സ് കു​മാ​ര​പു​രം യു​പി​എ​സി​ലെ ബൂ​ത്തി​ലും നെ​ടു​മു​ടി വേ​ണു​വും കൊ​ച്ചു​പ്രേ​മ​നും വ​ലി​യ​വി​ള വി​ദ്യാ​ധി​രാ​ജ സ്കൂ​ളി​ലെ ബൂ​ത്തി​ലും സു​ധീ​ർ ക​ര​മ​ന പേ​രൂ​ർ​ക്ക​ട ക്ഷേ​ത്ര​പ്ര​വേ​ശ​ന സ്മാ​ര​ക അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളി​ലും ചി​പ്പി ജ​വ​ഹ​ർ ന​ഗ​ർ എ​ൽ​പി​എ​സി​ലും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി.

സി​പി​എം നേ​താ​ക്ക​ളാ​യ എ​സ്.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള​യും എം.​വി​ജ​കു​മാ​റും പാ​റ്റൂ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ലെ ബൂ​ത്തി​ലും പി​ര​പ്പ​ൻ​കോ​ട് മു​ര​ളി ആ​ര്യ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ബൂ​ത്തി​ലും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ൻ കു​ന്നു​കു​ഴി എ​ൽ​പി​എ​സി​ലും സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സും ഭാ​ര്യ ആ​നി​യും സാ​ൽ​വേ​ഷ​ൻ ആ​ർ​മി എ​ച്ച​എ​സ്എ​സി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി.