ഓ​ട്ടോ​റി​ക്ഷ ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Monday, October 21, 2019 1:28 AM IST
വി​ഴി​ഞ്ഞം: ഓ​ട്ടോ​റി​ക്ഷ ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി​ഴി​ഞ്ഞം പു​ളി​ങ്കു​ടി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മു​ട്ട​ത്ത​റ സ്വ​ദേ​ശി ര​തീ​ഷാ​ണ് (40) മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പൂ​വാ​ർ അ​രു​മാ​നൂ​ർ സ്വ​ദേ​ശി​യും സ​ഹോ​ദ​രീ ഭ​ർ​ത്താ​വു​മാ​യ ബി​ജു പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ര​ണ്ടു​പേ​രും സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങ​വ​ര​വേ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​തീ​ഷി​ന്‍റെ വ​ല​തു കൈ ​മു​റി​ഞ്ഞു ദൂ​രെ തെ​റി​ച്ചു വീ​ണ​താ​യും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​താ​യും വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു.

ഗ​ൾ​ഫി​ലാ​യി​രു​ന്ന ര​തീ​ഷ് ഒ​രു മാ​സം മു​ൻ​പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.​വി​ഴി​ഞ്ഞ​ത്തു​നി​ന്ന് പു​ളി​ങ്കു​ടി ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കൊ​ഞ്ചി​റ​വി​ള ഗ​വ.​എ​ൽ​പി​എ​സി​ലെ അ​ധ്യാ​പി​ക​യാ​യ സ്മി​ത​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: റോ​ഷ​ൻ, ര​ശ്മി.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു.