ഇരട്ടക്കുട്ടികളെ പ്രസവിച്ച് പ​ത്താം ദി​വ​സം യുവതി മ​രി​ച്ചു
Monday, October 21, 2019 1:28 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പ്ര​സ​വി​ച്ച് പ​ത്താം ദി​വ​സം യു​വ​തി മ​രി​ച്ചു. ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്കി പ്ര​സ​വ ശു​ശ്രൂ​ഷ​യി​ല്‍ ക​ഴി​യ​വെ ആ​യി​രു​ന്നു മ​ര​ണം. പേ​രു​മ​ല ബി​സ്മി​ല്ലാ മ​ന്‍​സി​ലി​ല്‍ ജെ​സീ​മി​ന്‍റെ ഭാ​ര്യ ന​ജീ​റാ ബീ​ഗം (27) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ക​ഞ്ഞു​ങ്ങ​ള്‍​ക്ക് പാ​ല്‍ കൊ​ടു​ത്തു കൊ​ണ്ടി​രി​ക്കെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന വ​ഴി മ​ര​ണ​മ​ട​യു​ക​യു​മാ​യി​രു​ന്നു. ന​വ​ജാ​ത ശി​ശു​ക്ക​ളാ​യ മു​ഹ​മ്മ​ദ് റ​യ്യാ​ന്‍, മു​ഹ​മ്മ​ദ് റൈ​ഹാ​ന്‍ എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.