മി​ല്‍​കോ ആ​റ്റി​ങ്ങ​ലി​ല്‍ മി​ല്‍​ക്ക് എ​ടി​എം തു​ട​ങ്ങു​ന്നു
Monday, October 21, 2019 12:40 AM IST
ആ​റ്റി​ങ്ങ​ല്‍: സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ മി​ല്‍​ക്കോ​യു​ടെ മി​ല്‍​ക്ക് എ​ടി​എം ആ​റ്റി​ങ്ങ​ലി​ല്‍ സ്ഥാ​പി​ക്കു​ന്നു.
സം​സ്ഥാ​ന ആ​ദ്യ​ത്തെ മി​ല്‍​ക്ക് എ​ടി​എം സം​വി​ധാ​ന​മാ​ണ് ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​ത്തി​നു​ള്ളി​ല്‍ മി​ല്‍​കോ സ്ഥാ​പി​ക്കു​ന്ന​ത്.
ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചോ പ​ണം ഇ​ട്ടോ പാ​ല്‍ വാ​ങ്ങാം. പാ​ല്‍ കൊ​ണ്ട് പോ​കു​ന്ന​തി​നു​ള്ള പാ​ത്ര​മോ കു​പ്പി​യോ കൊ​ണ്ട് വ​ര​ണ​മെ​ന്ന് മാ​ത്രം.
ആ​റ്റി​ങ്ങ​ല്‍ വീ​ര​ളം ജം​ഗ്ഷ​ന് സ​മീ​പ​ത്താ​ണ് മി​ല്‍​ക് എ​ടി​എം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 23 ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​മ​ന്ത്രി കെ.​രാ​ജു നി​ര്‍​വ​ഹി​ക്കും. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കി​ടാ​രി വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി​യു​ടെ പൈ​ല​റ്റ് പ്രോ​ജ​ക്ടാ​യി മി​ല്‍​കോ​യു​ടെ കി​ടാ​രി പാ​ര്‍​ക്കി​ലൂ​ടെ വ​ള​ര്‍​ത്തി​യെ​ടു​ത്ത കി​ടാ​രി​ക​ളു​ടെ ആ​ദ്യ​വി​ല്‍​പ്പ​ന​യും മ​ന്ത്രി നി​ര്‍​വ്വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി.​ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജൈ​വ ഫീ​ഡ് ആ​ൻ​ഡ് ഫോ​ഡ​ര്‍ കി​റ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി​യും മി​ല്‍​ക്ക് എ​ടി​എ​മ്മി​ലൂ​ടെ​യു​ള്ള ആ​ദ്യ​വി​ല്‍​പ്പ​ന ബി.​സ​ത്യ​ന്‍ എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ക്കും.