നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന് ഭ​ക്തി നി​ര്‍​ഭ​ര​മാ​യ സ​മാ​പ​നം
Monday, October 21, 2019 12:40 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന് നെ​ടു​മ​ങ്ങാ​ട് താ​ന്നി​മൂ​ട് പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ​ത്തി​ല്‍ ഭ​ക്തി നി​ര്‍​ഭ​ര​മാ​യ സ​മാ​പ​നം.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ ശു​ശ്രൂ​ഷ കോ -​ഓ​ർ​ഡി​നേ​റ്റ​ര്‍ മോ​ണ്‍.​വി.​പി. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത ജ​പ​മാ​ല പ​ദ​യാ​ത്ര നെ​ടു​മ​ങ്ങാ​ട് പ​ട്ട​ണം ചു​റ്റി താ​ന്നി​മൂ​ട് അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ​ത്തി​ല്‍ സ​മാ​പി​ച്ചു.
ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ച് നീ​ല വ​സ്ത്ര​ധാ​രി​ക​ളാ​യ മ​രി​യ ഭ​ക്ത​ര്‍ ജ​പ​മാ​ല പ​ദ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.
മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം മാ​ലാ​ഖ​കു​ഞ്ഞു​ങ്ങ​ള്‍ എ​ന്നി​വ പ​ദ​യാ​ത്ര​ക്ക് മാ​റ്റു​കൂ​ട്ടി. സ​മാ​പ​ന സ​മ്മേ​ള​നം നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ അ​ല്‍​മാ​യ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​സ്.​എം. അ​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. ലീ​ജി​യ​ന്‍ ഓ​ഫ് മേ​രി നെ​യ്യാ​റ്റി​ന്‍​ക​ര ക​മ്മി​സി​യം പ്ര​സി​ഡ​ന്‍റ് ഷാ​ജി ബോ​സ്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ല്‍ ഫാ.​ഷാ​ജ​ന്‍ പു​തു​ശേ​രി​യി​ല്‍, തോ​മ​സ് കെ ​സ്റ്റീ​ഫ​ന്‍, അ​ജി​ത​കു​മാ​രി, ജോ​സ്, ജെ​നി​ഫ​ര്‍ ജെ ​സൈ​ന ബ്യൂ​ന്‍ ബി​ന്ദു തു​ട​ങ്ങി​യ​ര്‍ പ്ര​സം​ഗി​ച്ചു.