കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി വീ​ണ് മ​രി​ച്ചു
Sunday, October 20, 2019 1:20 AM IST
പേ​രൂ​ര്‍​ക്ക​ട: കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി ആ​റ്റി​ലേ​ക്കു വീ​ണ് വ​യോ​ധി​ക മ​രി​ച്ചു. സ്വാ​തി ന​ഗ​ര്‍ മ​ഹേ​ശ്വ​രി മ​ന്ദി​ര​ത്തി​ല്‍ മ​ഹേ​ശ്വ​രി​യ​മ്മ (74) ആ​ണ് മ​രി​ച്ച​ത്. ശാ​സ്ത​മം​ഗ​ലം പൈ​പ്പി​ന്‍​മൂ​ട് സൂ​ര്യാ​ന​ഗ​ര്‍ ഭാ​ഗ​ത്ത് കി​ള്ളി​യാ​ര്‍ ഒ​ഴു​കു​ന്ന സ്ഥ​ല​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 10.30നാ​യി​രു​ന്നു സം​ഭ​വം.

സ്ഥി​ര​മാ​യി ഈ ​ഭാ​ഗ​ത്ത് കു​ളി​ക്കാ​നെ​ത്താ​റു​ള്ള​താ​ണ് മ​ഹേ​ശ്വ​രി​യ​മ്മ​യെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​ബ​ദ്ധ​ത്തി​ല്‍ വീ​ണ​തെ​ന്നാ​ണു നി​ഗ​മ​നം. ചെ​ങ്ക​ല്‍​ച്ചു​ള്ള​യി​ല്‍ നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ശോ​ക് കു​മാ​ര്‍, അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജി. ​വേ​ണു​ഗോ​പാ​ല്‍, ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ്കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.