വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ അ​റ​വി​ന്‍റെ മ​ധു​രം നു​ക​ർ​ന്ന് കു​രു​ന്നു​ക​ൾ
Wednesday, October 9, 2019 12:34 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ചി​ല​ർ​ക്ക് ആ​ദ്യാ​ക്ഷ​രം മ​ധു​ര​മാ​യി, ചി​ല​ർ​ക്ക് ക​ണ്ണീ​രും .. ക​ര​ഞ്ഞും ചി​രി​ച്ചും അ​റി​വി​ന്‍റെ പ​ടി​ക​യ​റി​യ​ത് ആ​യി​ര​ക്ക​ണ​ക്കി​നു കു​രു​ന്നു​ക​ൾ. വി​ജ​യ​ദ​ശ​മി ദി​വ​മാ​യ ഇ​ന്ന​ലെ ജി​ല്ല​യി​ലെ നൂ​റു​ക​ണ​ക്കി​നു കേ​ന്ദ്ര​ങ്ങ​ളി​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി. പ​ത്മ​നാ​ഭ​പു​ര​ത്തു നി​ന്നെ​ത്തി​യ സ​ര​സ്വ​തി വി​ഗ്ര​ഹ​ത്തെ കു​ടി​യി​രു​ത്തി​യ കോ​ട്ട​യ്ക്ക​കം ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ലെ സ​ര​സ്വ​തീ ദേ​വി​യെ തൊ​ഴാ​ൻ പു​ല​ർ​ച്ച മു​ത​ൽ ഭ​ക്ത​ജ​ന​ത്തി​ര​ക്ക അ​നു​ഭ​വ​പ്പെ​ട്ടു. 800 ഓ​ളം കു​ട്ടി​ക​ളെ ന​വ​രാ​ത്രി​മ​ണ്ഡ​പ​ത്തി​ൽ എ​ഴു​ത്തി​നി​രു​ത്തി. ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ വ്യാ​സ​ന്‍റെ ന​ട​യി​ൽ 140 കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി. ആ​റ്റു​കാ​ൽ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലും ച​ട്ട​ന്പി​സ്വാ​മി സ്മാ​ര​ക​ത്തി​ലും 1200 ഓ​ളം കു​ട്ടി​ക​ളെ മേ​ൽ​ശാ​ന്തി പി. ​ഈ​ശ്വ​ര​ൻ​ന്പൂ​തി​രി, ഡോ. ​ക​വ​ടി​യാ​ർ രാ​മ​ച​ന്ദ്ര​ൻ, ഡോ. ​ശാ​ന്ത​കു​മാ​രി എ​ന്നി​വ​ർ എ​ഴു​ത്തി​നി​രു​ത്തി.

ക​രി​ക്ക​കം ചാ​മു​ണ്ഡി​ക്ഷേ​ത്ര​ത്തി​ൽ മേ​ൽ​ശാ​ന്തി അ​ജ​യ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, സ​ഹ​മേ​ൽ​ശാ​ന്തി രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ, സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം. എ​സ്.​രാ​ജ​ശ്രീ, ജ​സ്റ്റി​സ് കെ.​പി. ബാ​ല​ച​ന്ദ്ര​ൻ, ഐ​ജി. എ​ച്ച്. വെ​ങ്കി​ടേ​ഷ്, ഡോ. ​ര​മേ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ള്ളി​ക്ക​ൽ സു​നി​ൽ, ഡോ. ​വെ​ള്ളി​നേ​ഴി അ​ച്യു​ത​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി.

പൂ​ജ​പ്പു​ര സ​ര​സ്വ​തി​മ​ണ്ഡ​പ​ത്തി​ൽ ഡോ. ​ശ​ശി ത​രൂ​ർ എം​പി, ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി, വ​ട്ടി​യൂ​ർ​ക്കാ​വി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. പ്ര​ശാ​ന്ത്, കൃ​ഷ്ണ പൂ​ജ​പ്പു​ര, മു​ൻ​മേ​യ​ർ​മാ​രാ​യ പ്രൊ​ഫ. ജെ. ​ച​ന്ദ്ര, കെ. ​ച​ന്ദ്രി​ക തു​ട​ങ്ങി​യ​വ​ർ എ​ഴു​ത്തി​നി​രു​ത്തി. ഐ​രാ​ണി​മു​ട്ടം തു​ഞ്ച​ൻ സ്മാ​ര​ക​ത്തി​ൽ പാ​ര​ന്പ​ര്യ സ​ന്പ്ര​ദാ​യ​ത്തി​ൽ എ​ഴു​ത്ത്, ചി​ത്ര​ക​ല, സം​ഗീ​തം, നൃ​ത്തം എ​ന്നി​വ​യി​ൽ വി​ദ്യാ​രം​ഭം ന​ട​ന്നു.

തു​ഞ്ച​ൻ പ​റ​ന്പി​ൽ നി​ന്ന് എ​ത്തി​ച്ച മ​ണ​ലി​ൽ ഹ​രി​ശ്രീ എ​ഴു​തി​യ​വ​ർ​ക്ക് ആ​ചാ​ര്യന്മാ​ർ അ​ഷ്ട​ദ്ര​വ്യ​വും താ​ളി​യോ​ല​യും ന​ൽ​കി അ​നു​ഗ്ര​ഹി​ച്ചു.

ഡോ. ​ടി.​ജി. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടി, മ​ല​യി​ൻ​കീ​ഴ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​സ്. ശ്രീ​നി​വാ​സ്, ആ​റ്റു​കാ​ൽ ദാ​മോ​ദ​ര​ൻ​ നന്പൂ​തി​രി എ​ന്നി​വ​ർ എ​ഴു​ത്തി​ലും പ്രഫ. കാ​ട്ടൂ​ർ നാ​രാ​യ​ണ​പി​ള്ള, കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ, പ്ര​ഫ. സു​ശീ​ലാ​ദേ​വി, ക​ല്ല​റ ഗോ​പ​ൻ, ശ്രീ​റാം, ഗാ​യ​ത്രി എ​ന്നി​വ​ർ വി​വി​ധ ക​ല​ക​ളി​ലും ആ​ചാ​ര്യ സ്ഥാ​നം വ​ഹി്ച്ചു.
ശി​വ​ഗി​രി​മ​ഠം, അ​രു​വി​പ്പു​റം മ​ഠം, ചെ​ന്പ​ഴ​ന്തി ശ്രീ​നാ​രാ​യ​ണ​ഗു​രു​കു​ലം, തോ​ന്ന​യ്ക്ക​ൽ ആ​ശാ​ൻ സ്മാ​ര​കം, നെ​യ്യാ​റ്റി​ൻ​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, പാ​റ​ശാ​ല മ​ഹാ​ദേ​വ​ക്ഷേ​ത്രം, വ​ർ​ക്ക​ല ജ​നാ​ർ​ദ​ന​സ്വാ​മി ക്ഷേ​ത്രം, കൊ​ല്ല​ങ്കോ​ട് ഭ​ദ്ര​കാ​ളി​ക്ഷേ​ത്രം, മ​ല​യി​ൻ​കീ​ഴ് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, പി​ര​പ്പ​ൻ​കോ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, ത​ക്ക​ല തേ​വാ​ര​ക്കെ​ട്ട് ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ദ്യാ​രം​ഭം ന​ട​ന്നു.