ബൈ​ക്ക് മോ​ഷ​ണം; യു​വാ​ക്ക​ൾ പി​ടി​യി​ൽ
Monday, September 23, 2019 12:33 AM IST
പോ​ത്ത​ൻ​കോ​ട്: കാ​ട്ടാ​യി​ക്കോ​ണം ന​രി​ക്ക​ലി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ൽ .
പൗ​ഡി​ക്കോ​ണം മീ​ശ​മു​ക്ക് വി​ജ​യ ന​ഗ​റി​ൽ റി​ഷി​ൻ (18), ക​ഴ​ക്കൂ​ട്ടം പു​ല്ലാ​റ്റു​വി​ള സോ​മ​സൂ​ര്യ​യി​ൽ അ​ന​ന്ത​ൻ (18) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വോ​ണ​ദി​ന​ത്തി​ൽ ന​രി​ക്ക​ൽ സ്വ​ദേ​ശി വി​മ​ലി​ന്‍റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. പാ​റ​ശാ​ല​യി​ൽ വ​ച്ച് പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു . കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് പോ​ത്ത​ൻ​കോ​ട് എ​സ്ഐ അ​ജീ​ഷ് പ​റ​ഞ്ഞു.