കോവളം ബീച്ചിൽ മ​ദ്യ​പി​ച്ച് ബ​ഹ​ളം​വ​ച്ച യു​വാ​വ് പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ചു
Monday, September 23, 2019 12:33 AM IST
വി​ഴി​ഞ്ഞം: കോ​വ​ളം ബീ​ച്ചി​ൽ മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​ച്ച യു​വാ​വി​നെ പി​ടി​ക്കാ​ൻ പോ​യ കോ​വ​ളം എ​സ്ഐ​ക്ക് നേ​രം ആ​ക്ര​മ​ണം. യു​വാ​വി​നെ കീ​ഴ്പ്പെ​ടു​ത്തി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ്ര​തി ജി​ഡി ചാ​ർ​ജു​ള്ള പോ​ലീ​സു​കാ​ര​നു നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്തി.
പൂ​ന്തു​റ പു​ത്ത​ൻ പ​ള്ളി ആ​റ്റ​രു​ക​ത്ത് വീ​ട്ടി​ൽ ഫി​റോ​സ് ഖാ​ൻ (31) ആ​ണ് കോ​വ​ളം സ്റ്റേ​ഷ​നെ മ​ണി​കൂ​റോ​ളം മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കോ​വ​ളം ഗ്രോ​ബീ​ച്ചി​ൽ യു​വാ​വ് മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​താ​യ​റി​ഞ്ഞ് എ​ത്തി​യ കോ​വ​ളം എ​സ്ഐ ജെ.​എ​സ്.​ര​തീ​ഷി​ന് നേ​രേ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. യൂ​ണി​ഫോം വ​ലി​ച്ച് കീ​റി​യ യു​വാ​വ് എ​സ്ഐ​യു​ടെ​ദേ​ഹ​ത്തും മു​ഖ​ത്തും ഇ​ടി​ക്കു​ക​യും അ​ടി​ക്കു​ക​യും ചെ​യ്തു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ചു​ണ്ടും മൂ​ക്കും പൊ​ട്ടി ര​ക്ത​മൊ​ഴു​കി. അ​പ്ര​തീ​ക്ഷി​ത​മാ​യ ആ​ക്ര​മ​ണം ക​ണ്ട് പ​ക​ച്ചു നി​ന്ന പോ​ലീ​സു​കാ​ർ ഏ​റെ പാ​ടു​പെ​ട്ടു കീ​ഴ്പ്പെ​ടു​ത്തി​യ ഫി​റോ​സി​നെ ജീ​പ്പി​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.​ഇ​തോ​ടെ ഇ​യാ​ൾ കൂ​ടു​ത​ൽ അ​ക്ര​മ​സ​ക്ത​മാ​യി.
വൈ​കു​ന്നേ​രം ഏ​ഴോ​ടെ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​ഞ്ഞ പ്ര​തി ഫ​യ​ലു​ക​ൾ വാ​രി​വ​ലി​ച്ചെ​റി​ഞ്ഞു. ത​ട​യാ​നെ​ത്തി​യ ജി​ഡി ചാ​ർ​ജ് ഷി​ജി രാ​ജി​നെ അ​ടി​ച്ചും ച​വി​ട്ടി​യും ത​ള്ളി​യി​ട്ട് കൂ​ടു​ത​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കി. സ്റ്റേ​ഷ​നെ വി​റ​പ്പി​ച്ച ഇ​യാ​ളെ ഏ​റെ നേ​ര​ത്തെ ശ്ര​മ​ഫ​ല​മാ​യാ​ണ് പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.
വൈ​കു​ന്നേ​രം നാ​ലോ​ടെ ബീ​ച്ചി​ലെ​ത്തി​യ ഫി​റോ​സ് മ​ദ്യ​പി​ച്ച പ​ണം ന​ൽ​കാ​ത്ത​തി​നെ ചൊ​ല്ലി ബാ​റി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
പ​രി​ക്കേ​റ്റ എ​സ്ഐ​യെ​യും പോ​ലീ​സു​കാ​ര​നെ​യും വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണം, കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സം നി​ൽ​ക്ക​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.