ക​ണി​യാ​പു​രം രാ​മ​ച​ന്ദ്ര​ൻ പു​ര​സ്കാ​ര വി​ത​ര​ണ​വും കാ​ഷ് അ​വാ​ർ​ഡും
Monday, September 23, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​രം രാ​മ​ച​ന്ദ്ര​ന്‍റെ സ്മ​ര​ണാ​ർ​ഥം ജി​ല്ല​യി​ലെ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യ് ന​ട​ത്തു​ന്ന സാ​ഹി​ത്യ പു​ര​സ്കാ​ര​വും കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ഒ​ക്ടോ​ബ​ർ 12നു ​ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ തു​ട​ങ്ങു​ന്ന ക​വി​ത ര​ച​ന, പ്ര​സം​ഗം, സി​നി​മ റി​വ്യൂ, ഏ​കാം​ഗ നാ​ട​കം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ക​ണി​യാ​പു​രം രാ​മ​ച​ന്ദ്ര​ൻ ന​ഗ​റി​ലാ​ണ് ന​ട​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് 10,000 രൂ​പ മു​ത​ൽ കാ​ഷ് പ്രൈ​സ് ല​ഭി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ശേ​ഷം പു​ര​സ്കാ​ര​വും കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ക്കും. സ​മ്മാ​നാ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ പ​രി​പ​ടി​ക​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് 25 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9496371383, 7025048153, 9995704808.