വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി
Monday, September 23, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന സ​ഹ​ക​ര​ണ അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി.
ബാ​ങ്ക് ചെ​യ​ർ​മാ​ൻ ശ​ശാ​ങ്ക​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക്ക് നീ​ല​ക​ണ്ഠ​പി​ള്ള മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.
യോ​ഗ​ത്തി​ൽ 2018-19 ലെ ​വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും, ഒാ​ഡി​റ്റ് റി​പ്പോ​ർ​ട്ടും അം​ഗീ​ക​രി​ച്ചു. 2020- 2021 ലെ ​ബ​ഡ്ജ​റ്റ് പാ​സാ​ക്കി.
ഭ​ര​ണ സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ,വൈ​സ് ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​പി​എ​മ്മി​ൽ
ചേ​ർ​ന്നു

പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ൽ നൂ​റ്റി​യ​മ്പ​തോ​ളം പേ​ർ സി​പി​ഐ വി​ട്ട് സി​പി​എ​മ്മി​ൽ ചേ​ർ​ന്നു.
സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​വും മു​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​യ ഡി. ​പു​ഷ്ക​രാ​ന​ന്ദ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ ആ​റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രും നാ​ല് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നൂ​റ്റി​യ​മ്പ​തോ​ളം പാ​ർ​ട്ടി അം​ഗ​ങ്ങ​ളും ബ​ഹു​ജ​ന സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​മാ​ണ് സി​പി​ഐ​യി​ൽ നി​ന്ന് രാ​ജി​വ​ച്ച് സി​പിഎമ്മിൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.