ശാ​സ്താം​പാ​റ​യി​ൽ സ​ഞ്ചാ​രി​ക​ളി​ൽ നി​ന്ന് ഫീ​സ് വാ​ങ്ങി​യ സം​ഭ​വം: പ​ഞ്ചാ​യ​ത്ത് യോ​ഗം ചേ​ർ​ന്നി​ല്ല
Monday, September 23, 2019 12:31 AM IST
കാ​ട്ടാ​ക്ക​ട : ഓ​ണാ​ഘോ​ഷ സ​മ​യ​ത്ത് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ശാ​സ്താം​പാ​റ​യി​ൽ സ​ഞ്ചാ​രി​ക​ളി​ൽ നി​ന്ന് ഫീ​സ് വാ​ങ്ങി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നി​ല്ല.
പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നാ​ലാ​ണ് അ​ടി​യ​ന്ത​ര യോ​ഗം കൂ​ടാ​ൻ ക​ഴി​യാ​ത്ത​ത് എ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര​ത്തി​നെ​രു​ങ്ങു​ക​യാ​ണ് യു​ഡി​എ​ഫ്. ഒാ​ണാ​ഘോ​ഷ​സ​മ​യ​ത്ത് പ​ഞ്ചാ​യ​ത്ത് അ​റി​യാ​തെ സ​ഞ്ചാ​രി​ക​ളി​ൽ നി​ന്ന് 10 രൂ​പ നി​ര​ക്കി​ൽ ഫീ​സ് വാ​ങ്ങി​യി​രു​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു.
അ​ന​ധി​കൃ​ത പി​രി​വി​നെ കു​റി​ച്ച് പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​ജ​യ​ല​ക്ഷ്മി അ​റി​യി​ച്ചു​വെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​രി​ൽ പി​രി​ച്ചെ​ടു​ത്ത വ​ൻ തു​ക​യി​ൽ ഒ​രു രൂ​പ പോ​ലും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഇ​തേ​വ​രെ അ​ട​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ജ​ന​റ​ൽ ക​മ്മി​റ്റി​യി​ൽ ശാ​സ്താം​പാ​റ​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ നി​ന്നും പ​ണം പി​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ച​ർ​ച്ച​ക്ക് വ​ന്നി​ട്ടി​ല്ലെ​ന്ന് ഭ​ര​ണ പ്ര​തി​പ​ക്ഷ​അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഏ​ഴു ദി​വ​സം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ രാ​വു​ക​ൾ​ക്കി​ടെ കൊ​ള്ള​യ​ടി​ച്ച ല​ക്ഷ​ങ്ങ​ൾ എ​ങ്ങോ​ട്ട് പോ​യി എ​ന്ന​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ശ​ക്ത​മാ​ണ്.