തെ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു
Monday, September 23, 2019 12:31 AM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​നെ വി​ഭ​ജി​ച്ചു തെ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക​ുന്നു. ഇതി നായി സ​ർ​വ​ക​ക്ഷി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ സ​മ​രം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.പ​ഞ്ചാ​യ​ത്ത് രൂപീകരിക്കേണ്ട ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ നി​ന്നു​ള്ള അ​നു​കൂ​ല വി​ധി​യ​ട​ക്കം സ​ർ​ക്കാ​രി​ലേ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ആ​വ​ശ്യം പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ബോ​ധ​വ​ത്‌​ക​ര​ണ
ക്ലാ​സ് ന​ട​ത്തി

വെ​മ്പാ​യം: വ​ട്ട​പ്പാ​റ ലൂ​ർ​ദ് മൗ​ണ്ട് സ്കൂ​ളി​ൽ ഓ​ക്സ്ഫോ​ഡ് പ​ബ്ലി​ഷേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്‌​ക​ര​ണ ക്ലാ​സ് ന​ട​ത്തി.
സ്കൂ​ൾ മാ​നേ​ജ​ർ ബ്ര​ദ​ർ ജൈ​ൽ​സ് തെ​ക്കേ​മു​റി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡി​ബി കോ​ള​ജി​ലെ പ്ര​ഫ.​സ​തീ​ഷ് പോ​റ്റി ക്ലാ​സു​ക​ൾ ന​യി​ച്ചു.
ഭ​യം കൂ​ടാ​തെ പ​രീ​ക്ഷ​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ക, ജീ​വി​ത​ത്തി​ൽ പാ​ലി​ക്കേ​ണ്ട ന​ല്ല​ശീ​ല​ങ്ങ​ൾ,ജീ​വി​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ എന്നിവയെ​ക്കു​റി​ച്ച് ക്ലാ​സ് ന​ട​ത്തി.