മ​രു​ന്ന് ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ച്ച മൂ​ന്നു​ യുവാക്കൾ അ​റ​സ്റ്റി​ൽ
Monday, September 23, 2019 12:31 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ചി​കി​ത്സാ മ​രു​ന്ന് ല​ഹ​രി​ക്കു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന മൂ​ന്നു​പേ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ര്‍​ക്ക​ല സ്വ​ദേ​ശി​ക​ളാ​യ താ​ഹി​ര്‍ (28), സു​ധീ​ര്‍ (27), നി​തീ​ഷ് (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​എ​സ്ടി എ​ന്ന ഡീ​അ​ഡി​ക്‌ഷന്‍ സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രാ​ണ് ഇ​വ​ര്‍. മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ ഡീ​അ​ഡി​ക്‌ഷന്‍ സെ​ന്‍റ​റി​ല്‍ നി​ന്നും കൊ​ടു​ത്ത മ​രു​ന്നാ​ണ് ഇ​വ​ര്‍ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. ഈ ​മ​രു​ന്ന് നാ​വി​ന​ടി​യി​ല്‍ വ​ച്ച് അ​ലി​യി​ച്ചി​റ​ക്കു​ക​യാ​ണ് ഇ​വ​ര്‍​ക്കു​ള്ള ചി​കി​ത്സാ​രീ​തി.
എ​ന്നാ​ല്‍ ആ​രും കാ​ണാ​തെ ഇ​വ​ര്‍ ഈ ​മ​രു​ന്ന് ല​ഹ​രി​ക്കു​വേ​ണ്ടി ഇ​ന്‍​ജ​ക്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍​കോ​ള​ജ് എ​സ്ഐ ആ​ര്‍.​എ​സ്. ശ്രീ​കാ​ന്ത്, എ​എ​സ്ഐ പു​ഷ്പ​രാ​ജ്, സി​പി​ഒ അ​ജേ​ഷ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.