എം​എ​സ്എം​ഇ സം​രം​ഭ​ക​ർ​ക്കാ​യി പൊ​തു​സ​ന്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തി
Monday, September 23, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്ക് തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഓ​ഫീ​സ് ബാ​ങ്കിം​ഗ് ഇ​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ളു​മാ​യി ചേ​ർ​ന്ന് എം​എ​സ്എം​ഇ സം​രം​ഭ​ക​ർ​ക്കാ​യി പൊ​തു​സ​ന്പ​ർ​ക്ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കൊ​ച്ചു​വേ​ളി​യി​ലെ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ലു​ള്ള എം​എ​സ്എം​ഇ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ എം​എ​സ്എം​ഇ സം​രം​ഭ​ക​ർ​ക്കു​ള്ള അ​നു​മ​തി ക​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു. ബാ​ങ്കിം​ഗ് ഇ​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ളു​മാ​യി ചേ​ർ​ന്ന് ബാ​ങ്കു​ക​ൾ എ​സം​എ​സ്എം​ഇ മേ​ഖ​ല​യ്ക്ക് സ​ഹാ​യ​വും പി​ന്തു​ണ​യും ന​ൽ​ക​ണ​മെ​ന്ന കേ​ന്ദ്ര ധ​ന​മ​ന്ത്രി സീ​താ​രാ​മ​ന്‍റെ ആ​ഹ്വാ​ന​ത്തെതുടർന്നാണ് പരിപാടി നടത്തിയത്.

പരിപാടി എം​എ​സ്എം​ഇ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഐ.​എ. പീ​റ്റ​റും സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം സി. ​ജേ​ക്ക​ബും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്ക് എം​എ​സ്എം​ഇ ഡി​വി​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​ടി. ശി​വ​ഗു​രു, എ​റ​ണാ​കു​ളം സോ​ണ​ൽ മാ​നേ​ജ​ർ കെ.​രാ​മ​മൂ​ർ​ത്തി, തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ മാ​നേ​ജ​ർ കെ.​ഹ​രി​ദാ​സ്, മ​ണ​പ്പു​റം ഫി​നാ​ൻ​സ് സീ​നി​യ​ർ മാ​നേ​ജ​ർ എ​സ്. ആ​ശി​ഷ്, ഡി​ഐ​സി എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ പ്ര​വീ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.