ആ​ധു​നി​ക സൗ​ക​ര്യ​മു​ള്ള ആം​ബു​ല​ന്‍​സ് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആശുപത്രിയിൽ വി​ശ്ര​മ​ത്തി​ൽ
Monday, September 23, 2019 12:31 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കേ​ന്ദ്ര​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യആം​ബു​ല​ന്‍​സ് ഉ​പ​യോ​ഗി​ക്കാ​തെ ആ​ശു​പ​ത്രി​യു​ടെ പി​ന്നാ​മ്പു​റ​ത്ത് വി​ശ്ര​മ​ത്തി​ല്‍.

ആ​റു​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പു​വാ​ങ്ങി​യ ആം​ബു​ല​ന്‍​സ് ഒ​രു​ദി​വ​സം പോ​ലും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.​വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യം ഉ​ള്‍​പ്പെ​ടെ​യു​ള്ള ആം​ബു​ല​ന്‍​സ് ഓ​ടി​ക്കു​ന്ന​തി​ന് ഡ്രൈ​വ​ര്‍​മാ​രി​ല്ലാ​യെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.​എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ആം​ബു​ല​ന്‍​സ് വാ​ങ്ങി ആ​ശു​പ​ത്രി​യു​ടെ പി​റ​കി​ല്‍ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്.