എ​സ്എ​ടി റോ​ഡി​ൽ കു​രു​ക്കുണ്ടാക്കി കേ​ബി​ള്‍​ക്കു​ഴി​ക​ള്‍
Monday, September 23, 2019 12:31 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: കേ​ബി​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി എ​ടു​ത്ത കു​ഴി മൂ​ടാ​ത്ത​തി​നാ​ല്‍ എ​സ്എ​ടി ആ​ശു​പ​ത്രി റോ​ഡി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​ക്കു​ന്നു. വീ​തി കു​റ​ഞ്ഞ റോ​ഡി​ല്‍ കു​ഴി എ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ല്‍ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വാ​ഹ​ന​ങ്ങ​ള്‍ കു​രു​ക്കി​ല്‍​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​

അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​ക​ളെ​യും കൊ​ണ്ടു​വ​രു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. റോ​ഡി​ലെ കു​രു​ക്ക​ഴി​ക്കു​ന്ന​തി​ന് സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.