മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം തീ​ര​ത്തു ക​ണ്ടെ​ത്തി
Sunday, September 22, 2019 2:19 AM IST
പാ​റ​ശാ​ല: ക​ട​ലി​ൽ മീ​ൻ​പി​ടി​ക്കാ​ൻ പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ട​ൽ തീ​ര​ത്തു ക​ണ്ടെ​ത്തി.​പൊ​ഴി​യൂ​ർ പ​രു​ത്തി​യൂ​ർ പു​തു​വ​ൽ പു​ര​യി​ട​ത്തി​ൽ പൗ​ലോ​സ് (60) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ പൊ​ഴി​യൂ​ർ തീ​ര​ത്തു​ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് ചെ​റു​വ​ള്ള​ത്തി​ൽ ഒ​റ്റ​യ്ക്ക് മീ​ൻ​പി​ടി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു പൗ​ലോ​സ്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തി​രി​കെ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ചു വ​ര​വെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്തി​യ​ത്. മൃ​ത​ദേ​ഹം പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: അ​ന്തോ​ണി​യ​മ്മ. മ​ക്ക​ൾ: ത​താ​യൂ​സ്, കു​ഞ്ഞു​മോ​ൻ,ഷേ​ർ​ലി.