ബ​ഹി​രാ​കാ​ശ വാ​രാഘോഷം ഒ​ക്ടോ​ബ​ർ നാ​ലു​മു​ത​ൽ
Sunday, September 22, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: വി​എ​സ്‌​എ​സ്‌​സി, എ​ൽ​പി​എ​സ്‌​സി, ഐ​ഐ​എ​സ്‌​യു എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ നാ​ലു​മു​ത​ൽ ബ​ഹി​രാ​കാ​ശ വാ​രം ആ​ഘോ​ഷി​ക്കു​ന്നു. "ദ ​മൂ​ൺ; ഗേ​റ്റ്‌​വേ ടു ​ദ സ്റ്റാ​ർ​സ്' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​രാ​ഘോ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

വി​എ​സ്‌​എ​സ്‌​സി​യി​ൽ നി​ന്നു​ള്ള ശാ​സ്ത്ര​ജ്ഞ​ർ സ്കൂ​ളു​ക​ളി​ൽ എ​ത്തി ക്ലാ​സു​ക​ൾ എ​ടു​ക്കും. ഇ​തി​നാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ നേ​ര​ത്തെ ത​ന്നെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​ന്‍റ​ർ​സ്കൂ​ൾ ക്വി​സ് മ​ത്സ​രം, ഓ​ൾ കേ​ര​ള പെ​യി​ന്‍റിം​ഗ് മ​ത്സ​രം, തി​രു​വ​ന​ന്ത​പു​രം നി​വാ​സി​ക​ൾ​ക്ക് വി​എ​സ്‌​എ​സ്‌​സി​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ന​സി​ലാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം, റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം കാ​ണു​ന്ന​തി​നു​ള്ള അ​വ​സ​രം, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​എ​സ്‌​എ​സ്‌​സി​യി​ലെ ശാ​സ്ത്ര​ജ്ഞ​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം എ​ന്നി​വ ഒ​രു​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നു​മാ​യി wsweek.vssc.gov.in ഫോ​ൺ: 0471-256 49 49, 256 42 71