വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ത​ട​യാ​ന്‍ ബ്ലോ​ക്ചെ​യി​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി കെ​ബി​എ
Sunday, September 22, 2019 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്കും ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്ന വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ത​ട​യാ​ന്‍ കേ​ര​ള ബ്ലോ​ക്ചെ​യി​ന്‍ അ​ക്കാ​ഡ​മി (കെ​ബി​എ) ബ്ലോ​ക്ചെ​യി​ന്‍ അ​ധി​ഷ്ഠി​ത സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നു തു​ട​ക്ക​മി​ട്ടു.
ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യാ​ണ് ഒ​രു സ​ര്‍​ക്കാ​ര്‍ പ​ഠ​ന​ഗ​വേ​ഷ​ണ സ്ഥാ​പ​നം ഈ ​നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ വ്യാ​ജ​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളെ നേ​രി​ടാ​ന്‍ പ​രി​ഹാ​ര​മാ​ര്‍​ഗം ക​ണ്ടു​പി​ടി​ക്കു​ന്ന​ത്.
ക്യു​ആ​ര്‍​കോ​ഡി​നു പു​റ​മെ യു​ണീ​ക്ക് ടൈം ​സ്റ്റാം​പ്, ബ്ലോ​ക് ന​മ്പ​ര്‍ എ​ന്നി​വ തി​രി​ച്ച​റി​യ​ല്‍ മു​ദ്ര​ക​ളാ​യി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കും. വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യി​ലെ ഏ​റ്റ​വും നൂ​ത​ന​മാ​യ ബ്ലോ​ക്ചെ​യി​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ അം​ഗീ​കാ​ര​മു​ള്ള​തു​മാ​യ ഈ ​സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ തു​ട​ക്ക​മെ​ന്ന നി​ല​യി​ല്‍ കെ​ബി​എ​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളി​ലാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പി​ന്നീ​ട് വ്യാ​പ​ക​മാ​യി ഈ ​സാ​ങ്കേ​തി​ക​വി​ദ്യ മ​റ്റു സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കും. അ​തി​നു​ള്ള ച​ര്‍​ച്ച​ക​ള്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

കേ​ര​ള സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ ഐ​ഐ​ഐ​ടി​എം​കെ​യു​ടെ കീ​ഴി​ലു​ള്ള ബ്ലോ​ക്ചെ​യി​ന്‍ പ​ഠ​ന ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ കെ​ബി​എ സ്വ​ന്ത​മാ​യാ​ണ് ഈ ​സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ക്ര​മ​ക്കേ​ടു​ക​ള്‍​ക്ക് സാ​ധ്യ​ത​യി​ല്ലാ​ത്തു​മാ​യ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വ്യാ​ജ​മാ​യി നി​ര്‍​മി​ക്കാ​നോ അ​വ​യി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​നോ ക​ഴി​യു​ക​യി​ല്ല.

വി​ദേ​ശ​ത്തും മ​റ്റും തൊ​ഴി​ല്‍ തേ​ടി​യും ഉ​പ​രി​പ​ഠ​ന​ത്തി​നാ​യും പോ​കു​ന്ന​വ​രു​ടെ ഇ​ത്ത​രം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്ക് ആ​ഗോ​ള​ത​ല​ത്തി​ല്‍ അം​ഗീ​കാ​ര​മു​ണ്ടാ​യി​രി​ക്കും. ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത വ​ർ​ധി​ക്കു​ക​യും ചെ​യ്യും.

തൊ​ഴി​ലു​ട​മ​ക​ള്‍​ക്കും സ്ഥാ​പ​ന മേ​ല​ധി​കാ​രി​ക​ള്‍​ക്കും മ​റ്റും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ പ്രി​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന ക്യു​ആ​ര്‍​കോ​ഡ് സ്മാ​ര്‍​ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് സ്കാ​ന്‍ ചെ​യ്ത് ഇ​തി​ന്‍റെ ആ​ധി​കാ​രി​ക​ത മ​ന​സി​ലാ​ക്കാ​നാ​കും. ലോ​ക​ത്തെ​വി​ടെ​യാ​ണെ​ങ്കി​ലും യു​ണീ​ക്ക് ടൈം ​സ്റ്റാം​പും ബ്ലോ​ക് ന​മ്പ​റും ഉ​പ​യോ​ഗി​ച്ച് തി​രി​ച്ച​റി​യാ​നും സാ​ധി​ക്കും. അ​തേ​സ​മ​യം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ്വ​കാ​ര്യ​ത കാ​ത്തു​സൂ​ക്ഷി​ക്കാ​നു​മാ​വും.

കെ​ബി​എ​യി​ല്‍ സ​ര്‍​ട്ടി​ഫൈ​ഡ് ബ്ലോ​ക്ചെ​യി​ന്‍ അ​സോ​സി​യേ​റ്റ് പ്രോ​ഗ്രാം അ​ടു​ത്തി​ടെ പൂ​ര്‍​ത്തി​യാ​ക്കി​യ വാ​രാ​ന്ത്യ ബാ​ച്ചി​നാ​ണ് ആ​ദ്യ​മാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കി​യ​ത്. കെ​ബി​എ​യു​ടെ മു​ന്‍ ബാ​ച്ചു​ക​ളി​ലെ ആ​യി​രി​ത്തോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍​ക്കും ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.