ആ​റ്റി​ൽ ചാ​ടി​യ യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Saturday, September 21, 2019 11:57 PM IST
നെ​ടു​മ​ങ്ങാ​ട്: എ​ലി​യാ​വൂ​ർ പാ​ല​ത്തി​ൽ നി​ന്നും ക​ര​മ​ന​യാ​റ്റി​ലേ​ക്ക് ചാ​ടി​യ യു​വ​തി​യെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. മ​ര​ങ്ങാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി ആ​റ്റി​ലേ​ക്ക് ചാ​ടി​യ​തി​നു പി​ന്നാ​ലെ ക​ണ്ടു​നി​ന്ന​വ​ർ പി​ന്നാ​ലെ ചാ​ടു​ക​യാ​യി​രു​ന്നു.​പാ​ല​ത്തി​ൽ സ്കൂ​ട്ട​ർ നി​ർ​ത്തി​യ ശേ​ഷ​മാ​ണ് യു​വ​തി ആ​റ്റി​ലേ​ക്ക് ചാ​ടി​യ​ത്.​സ്കൂ​ട്ട​റി​ൽ നി​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പ് ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.