അ​നു​സ്മ​ര​ണം ന​ട​ത്തി
Saturday, September 21, 2019 1:01 AM IST
നേ​മം: സോ​ഷ്യ​ലി​സ്റ്റ് നേ​താ​വും ജ​ന​താ​ദ​ള്‍ മു​ന്‍ ജി​ല്ലാ​പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പാ​പ്പ​നം​കോ​ട് ഉ​ണ്ണി​യു​ടെ നാ​ലാം ച​ര​മ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ പാ​പ്പ​നം​കോ​ട് ഉ​ണ്ണി സ്മാ​ര​ക സ​മി​തി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ആ​റ്റു​കാ​ല്‍ ദേ​വി ഹോ​സ്പി​റ്റ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി. ഫ്രാ​ന്‍​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ണ്ണാ​ങ്ക​ല്‍ രാ​മ​ച​ന്ദ്ര​ന്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ഭോ​ക്തൃ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​പ്പ​നം​കോ​ട് രാ​ജ​ന്‍ അ​ധ്യ​ക്ഷ​നാ​യി. സ്മാ​ര​ക സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ പാ​പ്പ​നം​കോ​ട്, ആ​ര്‍. അ​നൂ​പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ന​വോ​ദ​യ വി​ദ്യാ​ല​യ പ്ര​വേ​ശ​നം

പാ​ലോ​ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ 2020 - 21 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ആ​റാം ക്ലാ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 30 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.navodaya.gov.in, www.nvsadmissio nclassix.in എ​ന്നീ വെ​ബ് സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 9446393584