ശോച്യാവസ്ഥ; റോ​ഡി​നു കു​റു​കെ താ​ത്കാ​ലി​ക മ​തി​ൽ തീ​ർ​ത്ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം
Saturday, September 21, 2019 1:01 AM IST
കാ​ട്ടാ​ക്ക​ട: റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യെ തു​ട​ർ​ന്ന് റോ​ഡി​ന് കു​റു​കെ താ​ത്കാ​ലി​ക മ​തി​ൽ തീ​ർ​ത്ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം.
ക​ഞ്ചി​യൂ​ർ​ക്കോ​ണം റോ​ഡി​ൽ തൂ​വ്വ​ല്ലൂ​ർ​കോ​ണ​ത്താ​ണ് നാ​ട്ടു​കാ​ർ റോ​ഡി​നു കു​റു​കെ മ​തി​ൽ കെ​ട്ടി പ്ര​തി​ഷേ​ധി​ച്ച​ത്.
വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ ഇ​ത് വ​ഴി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഈ ​ഭാ​ഗ​ത്തു ടാ​ർ മു​ഴു​വ​ൻ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു വെ​ള്ളം​കെ​ട്ടി നി​ൽ​ക്കു​ന്ന​തു കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​സ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടേ​തു​ൾ​പ്പ​ടെ പ​ത്തോ​ളം സ്കൂ​ൾ ബ​സു​ക​ളും മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ന​ട​ത്തു​ന്ന റോ​ഡാ​ണി​ത്. കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​ക്കോ​ണം, തൂ​ങ്ങാം​മ്പ​റ വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ​തു കൊ​ണ്ട് ത​ന്നെ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തി​രി​ഞ്ഞു​നോ​ക്കാ​റു​പോ​ലു​മി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
പ​ത്തു വ​ർ​ഷം മു​ൻ​പാ​ണ് ഈ ​റോ​ഡി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​ത്. വെ​ള്ള​ക്കെ​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ഒ​ഴു​കി പോ​കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളോ, റോ​ഡി​ന്‍റെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കി​യോ അ​ല്ല ടാ​റിം​ഗ് ന​ട​ത്തി​യ​ത് എ​ന്ന് അ​ന്നു​ത​ന്നെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.