ബൈ​ക്ക് ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, September 21, 2019 12:57 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. നെ​ല്ല​നാ​ട് തോ​ട്ടു​മ്പു​റം ഗീ​താ ഭ​വ​നി​ല്‍ മ​ധു - ഉ​ഷാ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മ​ണി​ക​ണ്ഠ​ൻ (23)ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴം വൈ​കു​ന്നേ​രം 3.30 ന് ​മാ​ങ്കു​ഴി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​വ​ര​മ്പി​ല്‍ നി​ന്നും വേ​ങ്ക​മ​ല ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റു.​നാ​ട്ടു​കാ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​യെ​ങ്കി​ലും വ​ഴി മ​ധ്യേ മ​രി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്കി. സ​ഹോ​ദ​ര​ങ്ങ​ൾ: ഗീ​ത, രാ​ജി.