ഒാ​ട്ടോ ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും മൊ​ബൈ​ലും ക​വ​ർ​ന്ന കേ​സ്: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Friday, September 20, 2019 1:09 AM IST
ആ​റ്റി​ങ്ങ​ൽ: ഒാ​ട്ടോ ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും മൊ​ബൈ​ലും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മു​ദാ​ക്ക​ൽ ക​രി​ക്ക​കം​കു​ന്ന് സ​ജി​ത് ഭ​വ​നി​ൽ സ​ജി​ത്(​അ​പ്പു​ക്കു​ട്ട​ൻ, 26), അ​യി​ലം വി​ഷ്ണു വി​ലാ​സ​ത്തി​ൽ വി​ഷ്ണു (കൊ​ച്ചി​ടി​യ​ൻ വാ​സു ,27) അ​വ​ന​വ​ഞ്ചേ​രി ഇ​ള​മ്പ ഇ​ട​ത്തി​മ​ൺ പു​തു​വ​ൽ​പു​ത്ത​ൻ വീ​ട്ടി​ൽ വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ(​ബാ​ബു ,42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ 15 ന് ​രാ​ത്രി ഏ​ഴി​ന് ആ​റ്റി​ങ്ങ​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ ദി​ലീ​പി​ന്‍റെ ഒാ​ട്ടോ വി​ളി​ച്ച സം​ഘം ഇ​ട​ത്തി​മ​ൺ ജം​ഗ്ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​തു​ട​ർ​ന്ന് പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.
തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ. മ​ധു​വി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി കെ.​എ. വി​ദ്യാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ വി.​വി. ദി​പി​ൻ, എ​സ്ഐ സ​നൂ​ജ്, സി​പി​ഒ മാ​രാ​യ ഷി​ജു, അ​ജി, ലി​ബി​ൻ, സി​യാ​ദ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി ഇ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു.