എ​ക്സൈ​സി​ന്‍റെ സ്പെ​ഷ​ൽ ഡ്രൈ​വ്: റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ര​ണ്ട് കേ​സു​ക​ൾ മാത്രം
Friday, September 20, 2019 1:08 AM IST
അ​മ​ര​വി​ള: ഒാ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് ജി​ല്ല​യി​ൽ ന​ട​ത്തി​യ പ​രി​ശേ​ധ​ന​ പ്ര​ഹ​സ​ന​മാ​യെ​ന്ന് ആ​രോ​പ​ണം.​ജി​ല്ല​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ദി​വ​സം മ​ല​യി​ൻ​കീ​ഴി​ലെ വാ​റ്റു​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് പി​ടി​കൂ​ടി​യ​താ​ണ് ര​ണ്ട് മാ​സ​ത്തി​നി​ട​യി​ലെ ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ചാ​രാ​യ റെ​യ്ഡ്.
എ​ക്സൈ​സ് സ്പെ​ഷ​ൽ ഡ്രൈ​വു​ക​ൾ പ​ല ജി​ല്ല​ക​ളി​ലും വി​ജ​യം ക​ണ്ട​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ അ​ബ്കാ​രി​ക്കേ​സു​ക​ളി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന നേ​ട്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ഴി​ഞ്ഞ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന ചാ​രാ​യ​വാ​റ്റ് ക​ണ്ടെ​ത്തു​ന്ന​തി​ലും എ​ക്സൈ​സി​ന് വ​ലി​യ പ​രാ​ജ​യം സം​ഭ​വി​ച്ചെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.