കേ​ര​ള ച​രി​ത്ര ക്വി​സ്: എ​സ്എ​സ്എം സ്കൂ​ൾ ജേ​താ​ക്ക​ൾ
Friday, September 20, 2019 1:08 AM IST
ആ​റ്റി​ങ്ങ​ൽ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​സ്ഥാ​ന ആ​ർ​ക്കൈ​വ്സ് വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​റ്റി​ങ്ങ​ൽ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ കേ​ര​ള ച​രി​ത്ര ക്വി​സ് മ​ത്സ​ര​ത്തി​ൽ എ​സ്എ​സ് എം ​എ​ച്ച് എ​സ് എ​സ് ചി​റ​യി​ൽ​കീ​ഴ് ജേ​താ​ക്ക​ളാ​യി.
51 വി​ദ്യാ​ല​യ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ആ​ദി​ത്യ​ൻ, മി​ഥു​ൻ ആ​ർ. നാ​യ​ർ ടീം ​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഗ​വ​ൺ​മെ​ന്‍റ് എ​ച്ച് എ​സ് എ​സ് വെ​ഞ്ഞാ​റ​മൂ​ട് ര​ണ്ടാം​സ്ഥാ​ന​വും, ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് ക​ല്ല​റ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.
​ആ​റ്റി​ങ്ങ​ൽ ഗ​വ​ൺ​മെ​ന്‍റ മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഡി​ഇ​ഒ ടി. ​എ​സ്.​സു​നി​ത , സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി. ​ര​ജി​ത് കു​മാ​ർ, ഹെ​ഡ്മാ​സ്റ്റ​ർ മു​ര​ളീ​ധ​ര​ൻ, പി. ​പി .രാ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.