ദീ​ന്‍ ദ​യാ​ല്‍ ഉ​പാ​ധ്യാ​യ പ​ഞ്ചാ​യ​ത്ത് സ​ശാ​ക്തീ​ക​ര​ണ്‍ പു​ര​സ്കാ​രം നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്
Friday, September 20, 2019 1:06 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ദീ​ന്‍ ദ​യാ​ല്‍ ഉ​പാ​ധ്യാ​യ പ​ഞ്ചാ​യ​ത്ത് സ​ശാ​ക്തീ​ക​ര​ണ്‍ പു​ര​സ്കാ​രം നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചു.
തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഈ ​പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​ത നേ​ടു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​വ​രു​ന്ന വി​വി​ധ മാ​തൃ​കാ​പ​ദ്ധ​തി​ക​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ് ഈ ​വ​ര്‍​ഷ​ത്തെ​യും പു​ര​സ്കാ​രം പ​ഞ്ചാ​യ​ത്തി​നെ തേ​ടി​യെ​ത്തി​യ​തെ​ന്ന് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു പ​റ​ഞ്ഞു. മ​ണ്ണി​ന്‍റെ​യും മ​നു​ഷ്യ​ന്‍റെ​യും ആ​യു​സി​നാ​യി എ​ന്ന ആ​ശ​യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്.
ഈ ​ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു​ശേ​ഷം 37 മാ​തൃ​കാ പ​ദ്ധ​തി​ക​ളാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കി​ള്ളി​യാ​ര്‍ മി​ഷ​ന്‍, ജൈ​വ​ഗ്രാ​മം, വ​ല്ലം​നി​റ, അ​ങ്ക​ണ​വാ​ടി ജൈ​വ​ഗ്രാ​മം, ത​രി​ശു​ര​ഹി​ത ജൈ​വ​ഗ്രാ​മം, അ​ഗ്രി ഇ​ന്‍​ക്യൂ​ബേ​ഷ​ന്‍ സെ​ന്‍റ​ര്‍, ക്ഷീ​ര​സ​മൃ​ദ്ധി ഡ​യ​റി ഫാം, ​റി​സോ​ഴ്സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്‍റ​ര്‍ എ​ന്നീ പ​ദ്ധ​തി​ക​ള്‍​ക്കു പു​റ​മേ ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും വ​നി​താ​ഭി​ന്ന​ശേ​ഷി​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍​ക്കും മി​ക​ച്ച പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ചു.മി​ക​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​ള്ള സ്വ​രാ​ജ് ട്രോ​ഫി​യും മി​ക​ച്ച ജ​ന​പ്ര​തി​നി​ധി​ക്കു​ള്ള പ്ര​തി​ഭാ പു​ര​സ്കാ​ര​വും നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നെ​യും പ്ര​സി​ഡ​ന്‍റ് ബി.​ബി​ജു​വി​നെ​യും തേ​ടി​യെ​ത്തി​യി​രു​ന്നു.
അ​ങ്ക​ണ​വാ​ടി ത​ല​ത്തി​ലു​ള്ള മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി യൂ​ണി​സെ​ഫി​ന്‍റെ പ്ര​ശം​സാ പ​ത്ര​വും ബ്ലോ​ക്ക് നേ​ടി. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ഫ​ല​മാ​യി മി​ക​ച്ച ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡും ജൈ​വ​ഗ്രാ​മ​ത്തി​ന് കൃ​ഷി​വ​കു​പ്പി​ന്‍റെ അ​വാ​ര്‍​ഡും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ഭാ​വി​ത​ല​മു​റ​യ്ക്കു​ള്ള ക​രു​ത​ലെ​ന്നോ​ണം തോ​ടു​ക​ള്‍, നീ​രു​റ​വ​ക​ള്‍ എ​ന്നി​വ​യെ വീ​ണ്ടെ​ടു​ക്കാ​നും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും ല​ഭ്യ​മാ​യ ഭൂ​മി​യെ പ​ര​മ്പ​രാ​ഗ​ത കാ​ര്‍​ഷി​ക രീ​തി​ക​ളി​ലൂ​ടെ കൃ​ഷി​യോ​ഗ്യ​മാ​ക്കാ​നും വേ​ണ്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.