ഗു​ജ​റാ​ത്തി​ൽ നിന്ന് എത്തിച്ച സിംഹം ച​ത്തു
Friday, September 20, 2019 1:06 AM IST
കാ​ട്ടാ​ക്ക​ട: ഗു​ജ​റാ​ത്തി​ലെ ഗീ​ർ വ​ന​ത്തി​ൽ നി​ന്നും നെയ്യാറിലെ സിംഹ പാർക്കിലേക്കായി എ ത്തിച്ച സിം​ഹം ച​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ഏ​ഴ് വ​യ​സു​ള്ള രാ​ധ എന്ന സിംഹം ച​ത്ത​ത്.
ക​ഴി​ഞ്ഞ 15 ദി​വ​സ​ങ്ങ​ളി​ലാ​യി അ​വ​ശ​യാ​യി കാ​ണ​പ്പെ​ട്ടി​രു​ന്ന രാ​ധ ര​ണ്ടു ദി​വ​സം മു​ൻ​പ് തീ​രെ കി​ട​പ്പി​ലാ​യി. സ​മ​യ​ത്തി​ന് ആ​ഹാ​ര​വും ക​ഴി​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. മ​രു​ന്നു​ക​ളും മ​റ്റും ന​ൽ​കി​യെ​ങ്കി​ലും അ​തി​നോ​ട് ഒ​ന്നും പ്ര​തി​ക​രി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

രാ​ധ​യു​ടെ പി​ൻ​ഭാ​ഗം ത​ള​ർ​ന്നു​പോ​യി​രു​ന്നു. ഗു​ജ​റാ​ത്തി​ൽ നി​ന്നും കൊ​ണ്ടു വ​രു​പ്പോ​ൾ രാ​ധ​യ്ക്ക് മു​റി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ത​ല​സ്ഥാ​ന​ത്തെ മ്യൂ​സി​യ​ത്തി​ലാ​ണ് ഗു​ജ​റാ​ത്തി​ൽ നി​ന്നും എ​ത്തി​ച്ച രാ​ധ​യെ​യും നാ​ഗ​രാ​ജ​നെ​യും പാ​ർ​പ്പി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ രാ​ധ പെ​ട്ടെ​ന്ന് ആ​ഹാ​രം ക​ഴി​ക്കാ​തെ​യാ​യി. പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​പ്പോ​ൾ രോ​ഗം ക​ണ്ടു പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ര​ക്താ​ണു​ക്ക​ൾ കു​റ​ഞ്ഞി​രു​ന്നു. അ​തി​നു​ള്ള മ​രു​ന്നും ന​ൽ​കി​യെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ രാ​ധ ച​ത്തു.

നെ​യ്യാ​റി​ലെ സിം​ഹ സ​ഫാ​രി പാ​ർ​ക്കി​ലേ​യ്ക്കാ​ണ് ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ ഇ​ണ​ക​ളെ കൊ​ണ്ടു വ​ന്ന​ത്. ഗു​ജ​റാ​ത്തി​ലെ സ​ക്ക​ർ​ബാ​ഗ് മൃ​ഗ​ശാ​ല​യി​ൽ നി​ന്നു​ള്ള ഇ​ണ​ക​ളെ​യാ​ണ് എ​ത്തി​ച്ച​ത്. ഒ​രു സിം​ഹം മാ​ത്ര​മാ​യ സ​ഫാ​രി പാ​ർ​ക്കി​ൽ ഏ​ഷ്യ​ൻ ഇ​ന​ങ്ങ​ളി​ലു​ള്ള സിം​ഹ​ങ്ങ​ളെ കൊ​ണ്ടു വ​രാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വ​രെ ദ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്.

തേ​ക്ക​ടി, കോ​ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു മ​ല​യ​ണ്ണാ​ൻ​മാ​രെ കൈ​മാ​റി​യാ​ണ് ഗു​ജ​റാ​ത്തി​ലെ സ​ക്ക​ർ​ബാ​ഗ് മൃ​ഗ​ശാ​ല​യി​ൽ നി​ന്നു​ള്ള ഇ​ണ​ക​ളാ​യ രാ​ധ​യും, നാ​ഗ​രാ​ജ​നും ഡാ​മി​ലേ​ക്ക് എ​ത്തു​ന്ന​ത്.​ഗു​ജ​റാ​ത്തി​ലെ വ​ന​ത്തി​ൽ നി​ന്നും ആ​റ് വ​ർ​ഷം മു​ൻ​പാ​ണ് രാ​ധ​യെ ല​ഭി​ക്കു​ന്ന​ത്.

രാ​ധ​യെ വി​ദ​ഗ്ധ സം​ഘം എ​ത്തി പ​രി​ശോ​ധി​ച്ച് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് വി​ധേ​യ​മാ​ക്കി. വെ​റ്റി​റി​ന​റി ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​ഈ​ശ്വ​ര​ൻ, ഡോ.​ആ​ന​ന്ദ്, ഡോ.​ജേ​ക്ക​ബ് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രും വേ​ൾ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ഫ​ണ്ടി​ലെ ശി​വ​കു​മാ​ർ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്.

മ​ര​ണ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​ശ​ദ​മാ​യ ലാ​ബ് പ​രി​ശോ​ധ​ന​യ​ക്ക് ശേ​ഷ​മേ രോ​ഗ കാ​ര​ണം അ​റി​യാ​ൻ ക​ഴി​യൂ എ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. രാ​ധ​യു​ടെ ജ​ഡം മ്യൂ​സി​യം വ​ള​പ്പി​ൽ ത​ന്നെ ക​ത്തി​ച്ചു.