ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ൾ ല​ഹ​രി മാ​ഫി​യ താവളമാക്കു​ന്നു
Thursday, September 19, 2019 12:41 AM IST
വി​ഴി​ഞ്ഞം: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ൾ ല​ഹ​രി മാ​ഫി​യ​ക​ളു​ടെ പി​ടി​യി​ലാ​കു​ന്പോ​ഴും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം. തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ര​ണ്ട് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ജാ​ർ​ഖ​ണ്ഡി​ൽ നി​ന്ന് കി​ലോ​ക്ക​ണ​ക്കി​ന് ക​ഞ്ചാ​വ് ട്രെ​യി​ൻ മാ​ർ​ഗം എ​ത്തി​ച്ച് വി​ത​ര​ണം ന​ട​ത്തി​വ​ന്ന സ​ച്ചി​ൻ , ചോ​ട്ടാ​ഭാ​യി എ​ന്നി​വ​ർ പി​ടി​യി​ലാ​യെ​ങ്കി​ലും ഇ​വ​രു​ടെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.അ​ഞ്ച് വ​ർ​ഷ​മാ​യി പ​യ​റ്റു​വി​ള​യി​ൽ താ​മ​സി​ക്കു​ന്ന ചോ​ട്ടാ​ഭാ​യി​ക്ക് ജാ​ർ​ഖ​ണ്ഡി​ൽ സ്വ​ന്ത​മാ​യി ക​ഞ്ചാ​വ് തോ​ട്ട​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ക​ഞ്ചാ​വ് ആ​വ​ശ്യാ​നു​സ​ര​ണം നാ​ട്ടി​ൽ നി​ന്നു​മെ​ത്തി​ക്കു​ക​യാ​ണ് പ​തി​വെ​ന്ന് ഇ​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഒ​രേ സ​മ​യം ഇ​രു​പ​ത് കി​ലോ വ​രെ ട്രെ​യി​ൻ മാ​ർ​ഗം കൊ​ണ്ടു​വ​രു​ന്ന സം​ഘ​ങ്ങ​ൾ താ​മ​സ​സ്ഥ​ല​മാ​യ പ​യ​റ്റു വി​ള​യി​ൽ വ​ച്ച് ചെ​റി​യ പൊ​തി​ക​ളാ​ക്കി ക്യാ​മ്പു​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ്. വെ​ങ്ങാ​നൂ​രി​ൽ ഒ​രാ​ഴ്ച മു​ന്പ് ല​ഹ​രി മാ​ഫി​യ​ക​ൾ ത​മ്മി​ൽ​ഏ​റ്റു​മു​ട്ടി​യി​രു​ന്നു.​

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ക്യാ​മ്പു ന​ട​ത്തി​പ്പു​കാ​ർ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്ക​ണ​മെ​ന്നും ബ​ണ്ഡ​പ്പെ​ട്ട അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്നു​മു​ള്ള കാ​ര്യ​ങ്ങ​ൾ ആ​രും പാ​ലി​ക്കാ​റി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്.