ചാ​രാ​യ​വാ​റ്റ്: പ്ര​തി ഒാ​ടി​ര​ക്ഷ​പ്പെ​ട്ടു
Thursday, September 19, 2019 12:40 AM IST
കാ​ട്ടാ​ക്ക​ട: അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സി​നെ ക​ണ്ട് പ്ര​തി​ഒാ​ടി ര​ക്ഷ​പ്പെ​ട്ടു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ അ​ന്തി​യൂ​ർ​ക്കോ​ണം കു​റ്റി​ക്കാ​ട് പ്ലാ​വ​റ ത​ല​യ്ക്ക​ൽ സു​കു (38) വി​നെ അ​ന്വേ​ഷി​ച്ച് മ​ല​യി​ൻകീ​ഴ് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴാ​ൾ വാ​റ്റ് ചാ​രാ​യം നി​ർ​മി​ച്ചു​കൊ​ണ്ടി​രു​ന്ന സു​കു ഒാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ടി​ന​ടു​ത്തു​ള്ള ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ സു​ക വ​ന്നു​വെ​ന്ന ല​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് സു​കു വാ​റ്റ് ചാ​രാ​യം നി​ർ​മി​ക്കു​ന്ന​ത് ക​ണ്ട​ത്.

വാ​റ്റി​യെ​ടു​ത്ത നാ​ല് ലി​റ്റ​ർ ചാ​രാ​യ​വും 200 ലി​റ്റ​ർ കോ​ട​യും വാ​റ്റ് പാ​ത്ര​ങ്ങ​ൾ, പാ​ച​ക​വാ​ത​കം, ക​ന്നാ​സു​ക​ൾ, ചാ​രാ​യം കൊ​ണ്ടു പോ​കാ​ൻ വേ​ണ്ടി​യു​ള്ള പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ൾ എ​ന്നി​വ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. ചാ​രാ​യം ക​ട​ത്താ​ൻ വേ​ണ്ടി​യു​ള്ള ബൈ​ക്ക് പി​ടി​ച്ചെ​ടു​ത്തു.