വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു
Thursday, September 19, 2019 12:40 AM IST
വെ​ള്ള​റ​ട: വീ​ട് ആ​ക്ര​മി​ച്ച് വി​ധ​വ​യെ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം വാ​ഴി​ച്ച​ല്‍ ക​ളി​വി​ളാ​കം പ്രാ​ക​ലി​ല്‍ പ്രി​യ​യു​ടെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി വി​യ​ക്കോ​ണം റോ​ഡ​രി​ക​ത്തു വീ​ട്ടി​ല്‍ ബാ​ബു(56)​വി​നെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര മു​ൻ​സി​ഫ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. വീ​ട് ആ​ക്ര​മി​ച്ച് വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ പൂ​ട്ടി​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബാ​ബു പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി ബാ​ബു വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ വീ​ട്ട​മ്മ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ണ്ടു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.