ന​ന്ദി​യോ​ട്- ചെ​റ്റ​ച്ച​ൽ റോ​ഡി​ലെ സം​ര​ക്ഷ​ണഭി​ത്തി ത​ക​ർ​ന്നു
Thursday, September 19, 2019 12:40 AM IST
പാ​ലോ​ട് : നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ന​ന്ദി​യോ​ട്- ചെ​റ്റ​ച്ച​ൽ റോ​ഡി​ലെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു​വീ​ണു. 9.68 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന റോ​ഡി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന​ത് നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

പ​ച്ച ജം​ഗ്ഷ​നിലെ ​തോ​ടി​ൽ നി​ർ​മി​ച്ച ക​രി​ങ്ക​ൽ ഭി​ത്തി​യാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ​താ​യി കെ​ട്ടി​യ ക​ൽ​കെ​ട്ടു​ക​ൾ​ക്ക് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന് ആ​ക്ഷേ​പം നി​ല​നി​ൽ​ക്കെ​യാ​ണ് പ​ച്ച ജം​ഗ്ഷ​നി​ലെ ക​രി​ങ്ക​ൽ​ക്കെ​ട്ട് ത​ക​ർ​ന്ന​ത്.​അ​ടി​യ​ന്ത​ര​മാ​യി അ​ധി​കൃ​ത​ർ റോ​ഡ്നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.