സാം​സ്ക​ാരി​കോ​ത്സ​വ​ം നടത്തി
Thursday, September 19, 2019 12:37 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് സാം​സ്കാ​രി​ക സ​ഹ​ക​ര​ണ സം​ഘ​വും ഭാ​ര​ത് ഭ​വ​നും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ​സാം​സ്കാ​രി​കോ​ത്സ​വം ന​ട​ത്തി.

മ​ധ്യ​പ്ര​ദേ​ശ് ക​ലാ​കാ​ര​ന്മാ​രു​ടെ ബ​ദാ​യി, നോ​ർ​ത്താ നൃ​ത്ത​രൂ​പ​ങ്ങ​ൾ, റെ​ഡ്സ്റ്റാ​ർ കാ​റ​മേ​ൽ, ക​ണ്ണൂ​രി​ന്‍റെ മ​ല​ബാ​ർ ക​ലാ​രൂ​പ​മാ​യ പെ​ൺ​പൂ​ര​ക്ക​ളി എ​ന്നി​വ വെ​ഞ്ഞാ​റ​മൂ​ട് ക​ലാ​ഗ്രാ​മ​ത്തി​ന് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി. സാം​സ്ക​രി​കോ​ത്സ​വം ഡി.​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ബി. ന​ജീ​ബ് അ​ധ്യ​ക്ഷ​നാ​യി. ഭാ​ര​ത് ഭ​വ​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​സി​പി​എം വെ​ഞ്ഞാ​റ​മൂ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​മീ​രാ​ൻ, പ്ര​ഫ. ആ​ർ. ര​മേ​ശ​ൻ​നാ​യ​ർ, അ​ശോ​ക് ശ​ശി, ഗീ​ത രം​ഗ​പ്ര​ഭാ​ത്, ഉ​ണ്ണി​കൃ​ഷ്ണ​ൻ പാ​റ​യ്ക്ക​ൽ, ഷി​ബു മ​ക്കാം​കോ​ണം, അ​സീ​ന ബീ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.