ഇ​ടി​ഞ്ഞാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ടം നോ​ക്കു​കു​ത്തി​യാ​കു​ന്നു
Tuesday, September 17, 2019 12:25 AM IST
പാ​ലോ​ട്: ഇ​ടി​ഞ്ഞാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് 35ല​ക്ഷം മു​ട​ക്കി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടും വാ​ട​ക കെ​ട്ടി​ട​ത്തി​ൽ നി​ന്നും മോ​ച​ന​മി​ല്ല.
നി​ല​വി​ലെ വാ​ട​ക കെ​ട്ടി​ടം ചോ​ർ​ന്നൊ​ലി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് നി​ന്നു തി​രി​യാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.​
മ​രു​ന്നു​ക​ൾ സൂ​ക്ഷി​ക്കാ​നോ,രോ​ഗി​ക​ളെ​ത്തി​യാ​ൽ അ​വ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നോ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കാ​നോ നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ സൗ​ക​ര്യ​മി​ല്ല. പ​ണി പൂ​ർ​ത്തി​യാ​യ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് ആ​ശു​പ​ത്രി മാ​റ്റ​ണ​മെ​ന്ന് എ​ല്ലാ ഗ്രാ​മ​സ​ഭ​ക​ളി​ലും നാ​ട്ടു​കാ​ർ ആ​വ​ശ്യം ഉ​യ​ർ​ത്താ​റു​ണ്ടെ​ങ്കി​ലും ഒ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.