പൈ​പ്പ് സ്ഥാ​പി​ക്കാ​നെ​ടു​ത്ത കു​ഴി​യി​ല്‍ ടാ​ങ്ക​ര്‍​ലോ​റി താ​ഴ്ന്നു
Tuesday, September 17, 2019 12:24 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ജ​ന്‍‌​റം പൈ​പ്പ് സ്ഥാ​പി​ക്കാ​നെ​ടു​ത്ത കു​ഴി​യി​ല്‍ ടാ​ങ്ക​ര്‍​ലോ​റി താ​ഴ്ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​ക​ണ്ണ​മ്മൂ​ല​മു​ള​വ​ന റോ​ഡി​ലാ​ണ് സം​ഭ​വം. ഒ​രു​കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡി​ല്‍ പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​പ​ണി ന​ട​ന്നു​വ​രി​ക​യാ​ണ്. റോ​ഡി​ല്‍ ച​ളി​യും കു​ഴി​യു​മാ​യി കി​ട​ന്ന ഭാ​ഗ​ത്താ​ണ് പി​എം​ജി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി താ​ഴ്ന്ന​ത്.​ക​ണ്ണ​മൂല-​മു​ള​വ​ന റോ​ഡ് ടാ​ര്‍ ചെ​യ്യ​ണ​മെ​ന്ന​ത് വ​ള​രെ​നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണെ​ന്നും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യും പി​ഡ​ബ്ല്യു​ഡി​യും ഇ​ക്കാ​ര്യ​ത്തി​ല്‍ മെ​ല്ലെ​പ്പോ​ക്ക് ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ക​ണ്ണ​മ്മൂ​ല വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ആ​ര്‍. സ​തീ​ഷ്കു​മാ​ര്‍ ആ​രോ​പി​ച്ചു.
വൈ​കു​ന്നേ​രം അ​ഞ്ചു​നു​ശേ​ഷ​മാ​ണ് ടാ​ങ്ക​ര്‍​ലോ​റി​യെ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ത​ള്ളി​മാ​റ്റി റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത​ട​സം നീ​ക്കി​യ​ത്.