വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​രി​ൽ ശാ​സ്താം​പാ​റ​യി​ൽ അ​ന​ധി​കൃ​ത പി​രി​വ്
Tuesday, September 17, 2019 12:24 AM IST
കാ​ട്ടാ​ക്ക​ട: വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​രി​ൽ ഗ്രാ​മീ​ണ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ശാ​സ്താം​പാ​റ​യി​ൽ സ​ഞ്ചാ​രി​ക​ളി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ഫീ​സ് വാ​ങ്ങു​ന്നു. 10 രൂ​പ നി​ര​ക്കി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഫീ​സ് പ​ഞ്ചാ​യ​ത്ത് അ​നു​മ​തി​യി​ല്ലാ​തെ ന​ട​ത്തി​യ കൊ​ള്ള​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
പ​ഞ്ചാ​യ​ത്ത് ലോ​ഗോ ഉ​പ​യോ​ഗി​ച്ച് പ്രി​ന്‍റ് ചെ​യ്ത പാ​സി​ൽ സീ​രി​യ​ൽ ന​മ്പ​രി​ല്ലാ​ത്ത​ത് കാ​ര​ണം എ​ത്ര രൂ​പ ഏ​ഴ് ദി​വ​സം നീ​ണ്ടു​നി​ന്ന ഓ​ണ​ക്കാ​ല​ത്ത് പി​രി​ച്ചെ​ടു​ത്തു​വെ​ന്ന് ക​ണ​ക്കി​ല്ല.
അ​ന​ധി​കൃ​ത പി​രി​വി​നെ​ക്കു​റി​ച്ച് പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു.​വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​രി​ൽ പി​രി​ച്ചെ​ടു​ത്ത വ​ൻ തു​ക​യി​ൽ ഒ​രു രൂ​പ​പോ​ലും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഇ​തേ​വ​രെ അ​ട​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജ​ന​റ​ൽ ക​മ്മി​റ്റി​യി​ൽ ശാ​സ്താം​പാ​റ​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ നി​ന്നും പ​ണം പി​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ച​ർ​ച്ച​ക്ക് വ​ന്നി​ട്ടി​ല്ലെ​ന്ന് ഭ​ര​ണ, പ്ര​തി​പ​ക്ഷ​അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ശാ​സ്താം​പാ​റ​യി​ൽ ഓ​ണാ​ഘോ​ഷം ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​രി​ൽ സ​ഞ്ചാ​രി​ക​ളു​ടെ ത​ല​യെ​ണ്ണി പി​രി​വെ​ടു​ത്ത​ത്.
ഓ​ണാ​ഘോ​ഷ​ത്തി​നാ​യി സ​ർ​ക്കാ​ർ ഒ​രു​ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ​ക്കാ​യി സ്പോ​ൺ​സ​ർ​മാ​രെ സ​മീ​പി​ച്ചി​ട്ടു​ള്ള​താ​യും വി​വ​ര​മു​ണ്ട്. ഏ​ഴു ദി​വ​സം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ രാ​വു​ക​ൾ​ക്കി​ടെ കൊ​ള്ള​യ​ടി​ച്ച ല​ക്ഷ​ങ്ങ​ൾ എ​ങ്ങോ​ട്ട് പോ​യി എ​ന്ന​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.