ക്ഷേ​മ​നി​ധിത​ട്ടി​പ്പ്; മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി
Monday, September 16, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ആ​ർ​ടി ഓ​ഫീ​സി​ൽ ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ വ്യാ​ജ​സീ​ൽ പ​തി​ച്ച് വ്യാ​ജ​ര​സീ​ത് ഹാ​ജ​രാ​ക്കി ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​ർ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല എ​ന്നു കാ​ണി​ച്ചാ​ണ് ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി പ​ട്ടം ശ​ശി​ധ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു ന​ൽ​കി​യ​ത്.ക്ഷേ​മ​നി​ധി​യി​ൽ ചേ​ർ​ന്ന് തൊ​ഴി​ളാ​ളി​ക​ളു​ടെ ക്ഷേ​മ​നി​ധി​യി​ൽ തൊ​ഴി​ലു​ട​മ​യു​ടെ വി​ഹി​തം അ​ട​ച്ച​താ​യി വ്യാ​ജ​ര​സീ​ത് ഉ​ണ്ടാ​ക്കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു.
ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ക്കു​ന്പോ​ൾ ആ​ർ​ടി ഓ​ഫീ​സി​ൽ നി​ന്നും ടാ​ക്സ് അ​ട​ച്ചു പോ​കു​ന്ന വാ​ഹ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി മ​ര​ണ​മ​ട​ഞ്ഞാ​ൽ അ​യാ​ളു​ടെ ആ​ശ്രി​ത​ർ​ക്ക് ല​ഭി​ക്കേ​ണ്ട സ​ഹാ​യ​ധ​നം കി​ട്ടാ​തെ പോ​കു​ന്ന അ​വ​സ്ഥ​യാ​ണു​ണ്ടാ​വു​ക​യെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.