അ​ര​ക്കിലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ
Monday, September 16, 2019 12:32 AM IST
വി​ഴി​ഞ്ഞം: വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച അ​രക്കിലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ളെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ സ​ച്ചി​ൻ (നി​ർ​മ്മ​ൽ,30) മ​ണ്ഡ​ൽ( ചോ​ട്ടാ​ഭാ​യി, 34)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പ​യ​റ്റു​വി​ള​യി​ലെ വി​ള​ക്കു​ഴി, മു​ക്കോ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​തെ​ന്നും ര​ണ്ടു​പേ​രി​ൽ നി​ന്നും 250 ഗ്രാം ​വീ​തം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​താ​യും വി​ഴി​ഞ്ഞം സി​ഐ പ്ര​വീ​ൺ പ​റ​ഞ്ഞു.​വി​ഴി​ഞ്ഞം പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​സ്ഐ സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ സു​നി​ൽ, സി​പി​ഒ​മാ​രാ​യ ജോ​സ് ,കൃ​ഷ്ണ​കു​മാ​ർ ,അ​ജി, സ​ഞ്ചു,റ​ഷീ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ​യ​റ്റു​വി​ള ഭാ​ഗ​ത്ത് താ​മ​സി​ച്ചു​വ​രു​ന്ന പ്ര​തി​ക​ൾ ക​ഞ്ചാ​വ് ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി ഇ​ത​ര സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും വി​ൽ​പ്പ​ന​ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് നാ​ട്ടി​ൽ ക​ഞ്ചാ​വ് കൃ​ഷി ഉ​ണ്ടെ​ന്നും അ​വി​ടെ നി​ന്നും ട്രെ​യി​നി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ചാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.