കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യി​ൽ 13 പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ അ​റ​സ്റ്റി​ൽ
Monday, September 16, 2019 12:32 AM IST
കൊ​ട്ടാ​ര​ക്ക​ര: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യി​ൽ ന​ട​ന്ന വ്യാ​പ​ക റെ​യ്ഡി​ൽ വി​വി​ധ കേ​സു​ക​ളി​ൽ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന 13 പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി.
വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് പി​ടി​ക്ക​പ്പെ​ട്ട് കോ​ട​തി​യി​ൽ നി​ന്നു ജാ​മ്യം നേ​ടി വി​ചാ​ര​ണ നേ​രി​ടാ​തേ​യും പി​ഴ അ​ട​യ്ക്കാ​തേ​യും വ​ർ​ഷ​ങ്ങ​ളാ​യി മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. റെ​യ്ഡി​ൽ കു​ണ്ട​റ - ര​ണ്ട്, ശാ​സ്താം​കോ​ട്ട - ര​ണ്ട്, കൊ​ട്ടാ​ര​ക്ക​ര - ഒ​ന്ന്, എ​ഴു​കോ​ൺ - ര​ണ്ട്, പൂ​യ​പ്പ​ള്ളി - ഒ​ന്ന്, പു​ന​ലൂ​ർ - ര​ണ്ട്, ഏ​രൂ​ർ - ഒ​ന്ന്, ക​ട​യ്ക്ക​ൽ - ഒ​ന്ന്, തെ​ന്മ​ല - ഒ​ന്ന് വീ​തം പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ അ​റ​സ്റ്റി​ലാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ മു​ങ്ങി ന​ട​ക്കു​ന്ന പ്ര​തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.