റെ​യി​ൽ​വേ​യു​ടെ ഒ​ഴി​പ്പി​ക്ക​ൽ; 23 വ​രെ നീ​ട്ടി
Monday, September 16, 2019 12:29 AM IST
പു​ന​ലൂ​ര്‍: ആ​ര്യ​ങ്കാ​വ് തെ​ന്മ​ല തു​ട​ങ്ങി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ റെ​യി​ല്‍​വേ ലൈ​നി​നു സ​മീ​പം താ​മ​സി​ക്കു​ന്ന​വ​രെ ഒ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ്റെ​യി​ല്‍​വേ ന​ല്‍​കി​യ നോ​ട്ടീ​സ് കാ​ലാ​വ​ധി 23 വ​രെ ദീ​ര്‍​ഘി​പ്പി​ച്ച​താ​യി എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു. ഒ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യി​ല്‍​വേ ന​ല്‍​കി​യ നോ​ട്ടീ​സി​ലെ അ​വ​സാ​ന​തീ​യ​തി സെ​പ്റ്റം​ബ​ര്‍ 12 ആ​യി​രു​ന്നു. സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് തി​രു​ച്ചി​റാ​പ്പ​ള​ളി​യി​ല്‍ ചേ​ര്‍​ന്ന എം​പി മാ​രു​ടെ യോ​ഗ​ത്തി​ല്‍ എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി വി​ഷ​യം ഉ​ന്ന​യി​ക്കു​ക​യും ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി നി​ര്‍​ത്തി​വെ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഓ​ണ​ക്കാ​ല​ത്ത് വി​ശ​ദീ​ക​ര​ണം ന​ല്‍​കു​ന്ന​തി​നാ​യി ഹാ​ജ​രാ​ക​ണ​മെ​ന്നു​ള​ള ആ​വ​ശ്യം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും എം​പി. യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി സം​ബ​ന്ധി​ച്ച് എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ന്ന​യി​ച്ച ആ​വ​ശ്യം ദ​ക്ഷി​ണ​മേ​ഖ​ല ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബ​ന്ധ​പ്പെ​ട്ട മ​ധു​ര ഡി​വി​ഷ​ണ​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.
എം​പി യു​ടെ ആ​വ​ശ്യ​ത്തെ​തു​ട​ര്‍​ന്നാ​ണ് കാ​ലാ​വ​ധി നീ​ട്ടി​വ​ച്ച​ത്. ത​ല​മു​റ​ക​ളാ​യി താ​മ​സി​ച്ചു​വ​രു​ന്ന​വ​രെ യാ​തൊ​രു പ​രി​ഗ​ണ​ന​യും കൂ​ടാ​തെ ഒ​ഴി​പ്പി​ക്കാ​നു​ള​ള റെ​യി​ല്‍​വേ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.