കു​ണ്ട​റ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ‌ ക​ത്തീ​ഡ്ര​ലി​ൽ പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി
Monday, August 26, 2019 12:53 AM IST
കു​ണ്ട​റ: കു​ണ്ട​റ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ എ​ട്ടു​നോ​ന്പ് പെ​രു​ന്നാ​ളി​ന് സ​ഖ​റി​യാ​സ് മോ​ർ പോ​ളി​ക്കാ​ർ​പ്പ്സ് മെ​ത്രാ​പ്പോ​ലീ​ത കൊ​ടി​യേ​റ്റി. കൊ​ടി​യേ​റ്റി​ന് മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ​ദി​വ​സം വി​ളം​ബ​ര ജാ​ഥ ന​ട​ന്നു.
സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും. ഒ​ന്നി​ന് രാ​വി​ലെ 8.30ന് ​ന​ട​ക്കു​ന്ന മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
10.30ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക ചാ​രി​റ്റി​യു​ടെ ഭാ​ഗ​മാ​യി പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട ബോ​സി​ന് നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം എ​ൽ​ദോ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ചി​കി​ത്സാ സ​ഹാ​യ​വി​ത​ര​ണ​വും ന​ട​ക്കും.
ര​ണ്ട്, നാ​ല്, ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ രാ​വി​ലെ 8.30ന് ​ന​ട​ക്കു​ന്ന മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് യൂ​ഹാ​നോ​ൻ മോ​ർ മി​ലി​ത്തി​യോ​സ്, കു​ര്യാ​ക്കോ​സ് മോ​ർ ക്ലി​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഐ​സ​ക് മോ​ർ ഒ​സ്താ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഫാ. ​സി. ജോ​ർ​ജ് എ​ള്ളു​വി​ള, ബ​ർ​ശി​മോ​ൻ റ​ന്പാ​ച്ച​ൻ എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഏ​ഴി​ന് രാ​ത്രി ഏ​ഴി​ന് ദൈ​വ​മാ​താ​വി​ന്‍റെ വി​ശു​ദ്ധ സു​നോ​റോ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള റാ​സ, എ​ട്ടി​ന് രാ​വി​ലെ 11ന് ​പ്ര​ദ​ക്ഷി​ണം, പെ​രു​ന്നാ​ൾ കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ള്ളു​വി​ള, ട്ര​സ്റ്റി കെ. ​സി. ജോ​ൺ, സെ​ക്ര​ട്ട​റി മോ​ഹ​ൻ മ​ത്താ​യി, ട്ര​ഷ​റ​ർ ഷാ​ജി പി.​എം, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ കെ.​വൈ. അ​ല​ക്സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.