കേ​ന്ദ്ര ന​യ​ങ്ങ​ൾ​ക്കെ​തി​രേ പോ​രാ​ടാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണം: ത​ന്പാ​ൻ തോ​മ​സ്
Monday, August 26, 2019 12:53 AM IST
കൊ​ല്ലം: ഭ​ര​ണ​ഘ​ട​ന വാ​ഗ്ദാ​നം ചെ​യ്യു​ന്ന അ​വ​കാ​ശ​ങ്ങ​ൾ ഓ​രോ​ന്നാ​യി ക​വ​ർ​ന്നെ​ടു​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ജ​ന​കീ​യ സ​മ​രം രൂ​പ​പ്പെ​ടു​ത്താ​ൻ എ​ല്ലാ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ത​യാ​റാ​ക​ണ​മെ​ന്ന് മു​ൻ എം​പി ത​ന്പാ​ൻ തോ​മ​സ്. കൊ​ല്ലം പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഈ ​മാ​സം ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വം ഇ​തി​ത് താ​യാ​റാ​യി മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ട്. ഇ​തി​ന് ഒ​രു ക​ർ​മ പ​രി​പാ​ടി​യും നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
ദേ​ശീ​യ മ​ഹാ​സ​മ്മേ​ള​നം 30 ന് ​ഡ​ൽ​ഹി​യി​ൽ വി​ളി​ച്ച് ചേ​ർ​ക്കാ​നും തു​ട​ർ​ന്ന് സം​സ്ഥാ​ന-​ജി​ല്ല-​പ്രാ​ദേ​ശി​ക അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​നു​മാ​ണ് തീ​രു​മാ​നം. കീ​ഴ് വ​ഴ​ക്ക​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ലം​ഘി​ച്ച് ഭ​ര​ണ​ഘ​ട​ന​യു​ടെ മൗ​ലി​ക സ്വ​ഭാ​വം ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും ത​ന്പാ​ൻ തോ​മ​സ് ചൂ​ണ്ടി​ക്കാ​ട്ടി.
ഭ​ര​ണ​ഘ​ട​ന​യു​ടെ 370 അ​നുഛേ​ദം നീ​ക്കം ചെ​യ്ത​താ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണം. ഇ​ത് ക​ശ്മീ​രി ജ​ന​ത​യെ അ​ന്യ​വ​ത്ക്ക​രി​ച്ചു എ​ന്നു​മാ​ത്ര​മ​ല്ല പാ​ർ​ല​മെ​ന്‍റി​ലെ മൃ​ഗീ​യ ഭൂ​രി​പ​ക്ഷം ഉ​പ​യോ​ഗി​ച്ച് എ​തി​ർ​പ്പി​ന്‍റെ സ്വ​ര​ങ്ങ​ളെ എ​ല്ലാ​താ​ക്കു​ക​യാ​യി​രു​ന്നു.
ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ ഉ​റ​പ്പ് ത​രു​ന്ന ബ​ഹു​സ്വ​ര​ത​യും സ​മ​ത്വ​ബോ​ധ​വും സാ​മൂ​ഹി​ക നീ​തി​യും പാ​ടെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​താ​ണ് ഭ​ര​ണ​കൂ​ട ന​ട​പ​ടി​ക​ൾ. തൊ​ഴി​ൽ നി​യ​മ കോ​ഡു​ക​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന​ല്ല മ​റി​ച്ച് കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് അ​വ​രെ അ​നാ​യാ​സം ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.
സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ത്തി​ലും മാ​റി​വ​ന്ന ഇ​ട​തു​പ​ക്ഷ-​ജ​ന​താ ഗ​വ​ൺ​മെ​ന്‍റു​ക​ൾ ച​ങ്ങാ​ത്ത മു​താ​ളി​ത്വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴ​ത്തെ ബി​ജെ​പി ഭ​ര​ണ​കൂ​ടം കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് വേ​ണ്ടി മാ​ത്ര​മാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. ഇ​തി​നെ​തി​രേ ദേ​ശീ​യ​ത​ല​ത്തി​ൽ ബ​ദ​ൽ ശ​ക്തി ഉ​യ​ർ​ന്നു​വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.