ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് സ്ഥ​ലം​മാ​റ്റം; പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്ന് ആ​ക്ഷേ​പം
Monday, August 26, 2019 12:53 AM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ സൂ​പ്ര​ണ്ട് ഡോ.​എ​സ് സ​ജീ​വി​ന് സ്ഥ​ലം​മാ​റ്റം. ആ​ശു​പ​ത്രി​യി​ല്‍ അ​ടു​ത്തി​ടെ ന​ട​ന്ന ചി​ല രാ​ഷ്ട്രീ​യ നി​യ​മ​ന​ങ്ങ​ള്‍ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട​ഞ്ഞി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് മാ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ല്‍ എ​ക്സ്റേ ടെ​ക്നീ​ഷ​ന്‍, ഇ​സി​ജി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ന്‍ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ത​യാ​റാ​യി​ട്ടി​ല്ല. ഇ​ന്‍റ​ര്‍​വ്യു ക​ഴി​ഞ്ഞ് യോ​ഗ്യ​ത​യു​ള്ള​വ​രെ ത​ഴ​ഞ്ഞു രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് നി​യ​മ​ന​ങ്ങ​ള്‍ എ​ന്ന് ചൂ​ണ്ടി​കാ​ട്ടി​യാ​ണ് ആ​ശു​പ​ത്രി ത​ല​വ​ന്‍ കൂ​ടി​യാ​യ സി​വി​ല്‍ സ​ര്‍​ജ​ന്‍ സ​ജീ​വ്‌ നി​യ​മ​ന​ങ്ങ​ളെ എ​തി​ര്‍​ത്ത​ത്. ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത​യാ​ക്കു​ക​യും ചെ​യ്തു. ഇ​തി​ലു​ള്ള പ്ര​തി​കാ​ര ബു​ദ്ധി​യാ​ണ് ഇ​പ്പോ​ഴു​ള്ള സ്ഥ​ലം​മാ​റ്റം എ​ന്നാ​ണു ആ​രോ​പ​ണം. അ​ഞ്ച​ലി​ല്‍ നി​ന്നും നീ​ണ്ട​ക​ര​യി​ലേ​ക്കാ​ണ് ഡോ.​സ​ജീ​വി​നെ സ്ഥ​ലം മാ​റ്റി​യ​ത്. സ്ഥ​ലം മാ​റ്റ​ത്തി​നെ​തി​രെ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യ​ട​ക്കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​ക​ഴി​ഞ്ഞു.