ജീ​വ​കാ​രു​ണ്യദി​നം ആ​ച​രി​ച്ചു
Monday, August 26, 2019 12:53 AM IST
പ​ന്മ​ന: പ​ന്മ​ന ആ​ശ്ര​മ​ത്തി​ല്‍ ജീ​വ​കാ​രു​ണ്യ ദി​നം ആ​ച​രി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​ര​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി തു​ട​ങ്ങി​യ​ത്. ആ​ശ്ര​മ മ​ഠാ​ധി​പ​തി സ്വാ​മി പ്ര​ണ​വാ​ന​ന്ദ തീ​ര്‍​ഥ​പാ​ദ​ര്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​രു​ണ്യ​ത്തി​ല്‍ നി​ന്ന് സ​മൂ​ഹം അ​ക​ന്ന് പോ​വു​ക​യാ​ണ​ന്നും ച​ട്ട​മ്പി​സ്വാ​മി​ക​ള്‍ കാ​ണി​ച്ച് ത​ന്ന പാ​ത​യി​ലൂ​ടെ കാ​രു​ണ്യ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി സ​മൂ​ഹം മാ​റ​ണ​മെ​ന്നും ജീ​വ​കാ​രു​ണ്യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ത്താ​നാ​പു​രം ഗാ​ന്ധി ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ.​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ പ​റ​ഞ്ഞു. പ​ന്മ​ന ആ​ശ്ര​മ മ​ഠാ​ധി​പ​തി സ്വാ​മി പ്ര​ണ​വാ​ന​ന്ദ തീ​ര്‍​ഥ​പാ​ദ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​ന്തി ആ​ഘോ​ഷ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി.​സ​ജീ​ന്ദ്ര​കു​മാ​ര്‍, എം.​സി. ഗോ​വി​ന്ദ​ന്‍​കു​ട്ടി, പ​ന്മ​ന മ​ഞ്ചേ​ഷ്, കെ. ​പി. വി​ജ​യ​ല​ക്ഷ്മി, അ​രു​ണ്‍ ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ഹ​രി​വി​ന്ദ് നാ​ഥ്, ല​ക്ഷ്മി എ​ന്നി​വ​ര്‍​ക്കു​ള​ള സ​മ്മാ​ന​ദാ​നം ന​ട​ത്തി. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നാ​യ സി​ദ്ധി​ഖ് മം​ഗ​ല​ശേ​രി​യെ​യും 166 വേ​ദി​ക​ളി​ല്‍ നൃ​ത്തം ചെ​യ്ത് കി​ട്ടി​യ തു​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി വ​ന്ന ചി​പ്പി അ​നി​ല്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.