പൊ​തു​സ​മ്മേ​ള​നം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Monday, August 26, 2019 12:53 AM IST
കൊ​ല്ലം: കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ന്‍റോ​ൺ​മെ​ന്‍റ്മൈ​താ​ന​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രാ​യ കെ.​രാ​ജു. ജെ.​മേ​ഴ്സി​ക്കു​ട്ടി​അ​മ്മ, എം.​നൗ​ഷാ​ദ് എം​എ​ൽ​എ, എ​ഡി​ജി​പി ഓ​പ്പ​റേ​ഷ​ൻ​സ് ഷേ​ക്ക് ദ​ർ​വേ​ഷ് സാ​ഹി​ബ്, തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ഡി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
രാ​വി​ലെ 10ന് ​ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​ന​ത്തെ ശ്രീ​ക​ല - വി​പി​ൻ​കു​മാ​ർ ന​ഗ​റി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ‌​ന്‍റ് ടി.​എ​സ്.​ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബ​ഹ്റ, മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു, ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി, ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ഐ​ജി പി.​വി​ജ​യ​ൻ, ബ​റ്റാ​ലി​യ​ൻ ഡി​ഐ​ജി പി.​പ്ര​കാ​ശ്, എ​ഐ​ജി രാ​ഹു​ൽ ആ​ർ.​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി.​അ​നി​ൽ​കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.