ശ​ബ്ദ മ​ലി​നീ​ക​ര​ണം ചെ​റു​ക്കാ​ൻ ക​ര്‍​ശ​ന നി​യ​മ​വും ബോ​ധ​വ​ത്കര​ണ​വും അ​നി​വാ​ര്യം
Monday, August 26, 2019 12:53 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ) നാ​ഷ​ണ​ല്‍ ഇ​നി​ഷ്യേ​റ്റീ​വ് ഫോ​ര്‍ സേ​ഫ് സൗ​ണ്ടു​മാ​യി (എ​ന്‍​ഐ​എ​സ്എ​സ്) സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സു​ര​ക്ഷി​ത ശ​ബ്ദ​വും ശ​ബ്ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളേ​യും​കു​റി​ച്ചു​ള്ള പ്ര​ഥ​മ ഗ്ലോ​ബ​ല്‍ പാ​ര്‍​ല​മെ​ന്‍റ് കോ​വ​ളം ഹോ​ട്ട​ല്‍ സ​മു​ദ്ര​യി​ല്‍ സ​മാ​പി​ച്ചു. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്ലോ​ബ​ല്‍ സേ​ഫ് സൗ​ണ്ട് പാ​ര്‍​ല​മെ​ന്‍റ്ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ ശ​ബ്ദ​മ​ലി​നീ​ക​ര​ണം ചെ​റ​ക്കു​ന്ന​തി​നു​ള്ള ക​ര​ട് രൂ​പ​രേ​ഖ​യാ​യി. ക​ര്‍​ശ​ന നി​മ​യ​മ​ത്തി​ലൂ​ടെ​യും ശ​ക്ത​മാ​യ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ലൂ​ടെ​യും ശ​ബ്ദ​മ​ലി​നീ​ക​ര​ണം വ​ലി​യ അ​ള​വു​വ​രെ ചെ​റു​ക്കാ​നാ​കു​മെ​ന്ന് ഗ്ലോ​ബ​ല്‍ സേ​ഫ് സൗ​ണ്ട് പാ​ര്‍​ല​മെ​ന്‍റ് ക​ണ്ടെ​ത്തി.
പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഉ​ച്ച​ഭാ​ഷി​ണി, ഉ​ത്സ​വ​ങ്ങ​ള്‍, ട്രാ​ഫി​ക്, നി​ര്‍​മാ​ണ​ങ്ങ​ള്‍, വ്യാ​വ​സാ​യി​ക കേ​ന്ദ്ര​ങ്ങ​ള്‍, ഇ​ല​ക്ട്രോ​ണി​ക് എ​ന്നി​വ ഇ​ന്ത്യ​യി​ല്‍ ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ പ്ര​ത്യേ​ക ശ​ബ്ദ സ്രോ​ത​സു​ക​ളാ​ണ്. സേ​ഫ് സൗ​ണ്ട് പാ​ര്‍​ല​മെ​ന്‍റ് ഈ ​വി​ഷ​യ​ങ്ങ​ള്‍ വി​ശ​മാ​യി ച​ര്‍​ച്ച ചെ​യ്യു​ക​യും ശു​പാ​ര്‍​ശ​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കു​ക​യും ചെ​യ്തു.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ശ​രി​യാ​യ അ​വ​ബോ​ധം ന​ല്‍​കു​ക, നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ള്‍ പ​രി​ഷ്ക്ക​രി​ക്കു​ക​യും ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ശ​ബ്ദ മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ നി​യ​മ​ങ്ങ​ളും 2000 ലെ ​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ല്‍ കൊ​ണ്ടു​വ​ര​ണം. ആ​വ​ശ്യ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്തി പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​സാ​ക്കി​യെ​ടു​ക്ക​ണം. നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്ക് ത​ട​വ് പോ​ലു​ള്ള ശി​ക്ഷാ​ന​ട​പ​ടി അ​നി​വാ​ര്യ​മാ​ണ്. ശ​ബ്ദ​ര​ഹി​ത​മാ​യ സം​സ്കാ​രം വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നും അ​വ​ബോ​ധം ന​ല്‍​കാ​നും സ​ര്‍​ക്കാ​രി​ല്‍ നി​ന്നു​ള്ള ശ്ര​മം ഉ​ണ്ടാ​ക​ണം.
ഓ​രോ ന​ഗ​ര​ത്തി​ലും പ​ട്ട​ണ​ത്തി​ലും ഒ​രു ശ​ബ്ദ നി​യ​ന്ത്ര​ണ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ക്ക​ണം. പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ അ​ഭ്യ​ര്‍​ഥ​ന​ക​ളും ബ​ന്ധ​പ്പെ​ട്ട ക​മ്മി​റ്റി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഒ​രു ല​ക്ഷ​വും അ​തി​ല്‍ കൂ​ടു​ത​ലു​മു​ള്ള ജ​ന​സം​ഖ്യ​യു​മു​ള്ള ഇ​ന്ത്യ​യി​ലെ എ​ല്ലാ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളും ശ​ബ്ദ മ​ലി​നീ​ക​ര​ണ മാ​പ്പിം​ഗ് ത​യാ​റാ​ക്ക​ണം. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍​സ് ആ​ക്റ്റ് പോ​ലു​ള്ള​വ​യി​ല്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണം. ഹോ​ണു​ക​ള്‍ ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​ണം. ന​ഗ​ര​ങ്ങ​ളി​ലെ സെ​ന്‍​സി​റ്റീ​വ് ഏ​രി​യ​ക​ളി​ല്‍ അ​നാ​വ​ശ്യ​മാ​യ ഹോ​ണ​ടി​ക​ള്‍ ത​ട​യ​ണം. 75 ഡി​ബി​യി​ല്‍ കൂ​ടു​ത​ല്‍ ശ​ബ്ദ​മു​ള്ള ഹോ​ണു​ക​ളു​ടെ ഉ​ല്‍​പാ​ദ​ന​വും വി​ല്‍​പ്പ​ന​യും നി​രോ​ധി​ക്കാ​ന്‍ ശി​പാ​ര്‍​ശ ചെ​യ്തു. അ​നാ​വ​ശ്യ ഹോ​ണ​ടി​ക​ള്‍​ക്ക് പി​ഴ ഈ​ടാ​ക്ക​ണം. ഉ​ത്സ​വ​ങ്ങ​ള്‍, പൊ​തു പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യി​ല്‍ ഉ​ച്ച​ഭാ​ഷി​ണി​യും പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നും ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​ണ്. രാ​ത്രി 10 ന് ​ശേ​ഷ​വും രാ​വി​ലെ ആ​റി​ന് മു​മ്പും ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കു​ന്ന​ത് പൂ​ര്‍​ണ​മാ​യും നി​രോ​ധി​ക്ക​ണം. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലെ ലൗ​ഡ് സ്പീ​ക്ക​ര്‍ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ത്രം അ​നു​വ​ദി​ക്ക​ണം. ഇ​തോ​ടൊ​പ്പം സെ​ല്‍​ഫോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ക​ര​ട് നി​ര്‍​ദേ​ശ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്തു. ഈ ​ക​ര​ട് നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ്ര​മു​ഖ ഇ​എ​ന്‍​ടി സ​ര്‍​ജ​നാ​യ പ​ദ്മ​ശ്രീ അ​വാ​ര്‍​ഡ് ജേ​താ​വ് ഡോ. ​മോ​ഹ​ന്‍ കാ​മേ​ശ്വ​ര​ന്‍റ് നേ​തൃ​ത്വ​ത്തി​ല്‍ ക്രോ​ഡീ​ക​രി​ച്ച് ഇ​ന്ത്യ​യ്ക്ക് സ്വാം​ശീ​ക​രി​ക്കാ​ന്‍ പ​റ്റി​യ ഒ​രു മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്കി ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കും.
ശ​ബ്ദ മ​ലി​നീ​ക​ര​ണം ചെ​റു​ക്കാ​നു​ള്ള നി​യ​മ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ എ​ന്തു​ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് ആ​ലോ​ചി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പ​റ​ഞ്ഞു. നി​യ​മ​പാ​ല​ക​രെ സു​ര​ക്ഷി​ത ശ​ബ്ദ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി ബോ​ധ്യ​പ്പെ​ടു​ത്തും. വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത​യ്ക്കൊ​പ്പം അ​മി​ത ഹോ​ണ​ടി​ക്കു​ന്ന​ത് ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷി​ത ശ​ബ്ദം ഉ​റ​പ്പാ​ക്കാ​നു​ള്ള പ്ര​തി​ജ്ഞ ഡി​ജി​പി ചൊ​ല്ലി​ക്കൊ​ടു​ത്തു.
സു​ര​ക്ഷി​ത ശ​ബ്ദം എ​ങ്ങ​നെ സാ​ധ്യ​മാ​ക്കാ​മെ​ന്ന് സാ​മൂ​ഹ്യ​നീ​തി സ്പെ​ഷ​ല്‍ സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ര്‍, ഇ​സ്രേ​യ​ലി​ലെ ഹൈ​ഫ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഓ​ഡി​യോ​ള​ജി ആ​ൻ​ഡ് ന്യൂ​റോ ഫി​സി​യോ​ള​ജി വി​ഭാ​ഗം പ്ര​ഫ. ജോ​സ​ഫ് അ​റ്റി​യാ​സ്, ഡ​ബ്ല്യു​എ​ച്ച്ഒ എ​യ​ര്‍ ക്വാ​ളി​റ്റി ആ​ൻ​ഡ് നോ​യി​സ് ക​മ്മി​റ്റി​യി​ലെ പ്ര​ഫ. ഡെ​യ്റ്റ​ര്‍ ശ്വേ​ല, മു​ന്‍ ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ര​വി വാ​ങ്ക​ഡേ​ക്ക​ര്‍, ഐ​എം​എ നാ​ഷ​ണ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ആ​ര്‍.​വി. അ​ശോ​ക​ന്‍, ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​ഇ. സു​ഗ​ത​ന്‍, സെ​ക്ര​ട്ട​റി ഡോ. ​എ​ന്‍. സു​ല്‍​ഫി, ഡോ. ​സി. ജോ​ണ്‍​പ​ണി​ക്ക​ര്‍, ഡോ. ​ശ്രീ​ജി​ത്ത് എ​ന്‍. കു​മാ​ര്‍, ഡോ. ​ജി.​എ​സ്. വി​ജ​യ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി.